കുട്ടിക്കാനം: ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളിലെ കാന്പസുകളിൽനിന്നായി നൂറിലധികം വിദ്യാർഥി പ്രതിനിധികൾ പങ്കെടുക്കുന്ന ദേശീയ യൂത്ത് കോണ്‍ഫറൻസ് 12 മുതൽ 15 വരെ കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിൽ നടക്കും. സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇന്ത്യയുടെ സഹകരണത്തോടെ കുട്ടിക്കാനം മരിയൻ കോളജിലെ ജീസസ് യൂത്തും സിഎസ്എമ്മും ചേർന്നാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രഭാഷണങ്ങൾ, കലാപരിപാടികൾ, തെയ്സെ പ്രയർ, ട്രക്കിംഗ്, ചർച്ചകൾ, പ്രമുഖരുമായുള്ള സംവാദങ്ങൾ തുടങ്ങിയവ നടക്കും.
മഹാരാഷ്ട്ര, ഗോവ, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ പ്രതിനിധികളുമായി സംവദിക്കും. സേവ്യർ ബോർഡ് ദേശീയ പ്രസിഡന്റ് ഫാ. ആന്റണി അറയ്ക്കൽ, ദേശീയ സെക്രട്ടറി ഡോ. സിസ്റ്റർ അന്നമ്മ ഫിലിപ്പ്, ദക്ഷിണ കേരള പ്രസിഡന്റ് ഡോ. ജയിംസ് മംഗലത്ത്, ശ്രീകൃഷ്ണ രാജ്, ഡോ. ജോബി സിറിയക്, ഡോ. ബിനു തോമസ്, ഡോ. റോയി ഏബ്രഹാം, ജ്യോതി ജോസ്, സോന മേരി ഫ്രാൻസിസ് എന്നിവർ വിവിധ സെഷനുകൾ നയിക്കും.