തിരുവനന്തപുരം: വിദ്യാർഥികളുടെ ശക്തി നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡൻറ് ലീഡേഴ്സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാർഥികളുടെ കൂട്ടായ ശക്തി നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുകയും പുനർനിർമാണത്തിന്റെ ഭാഗമാവുകയും വേണം. വിദ്യാർഥി സമൂഹം പിന്തിരിപ്പൻ ആശയങ്ങളുടെ വക്താക്കളായി മാറരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കടലിലും കായലിലും മാലിന്യം വലിച്ചെറിയുന്നതു പരിഹരിക്കുന്നതിന് നവകേരള നിർമാണത്തിൽ നടപടിയുണ്ടാവണമെന്ന അഭിപ്രായം വിദ്യാർഥികളിൽ നിന്നുണ്ടായി. ഗ്രാമീണ മേഖലയിൽ മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കണമെന്ന നിർദേശവുമുണ്ടായി. കാർഷിക മേഖലയേയും കർഷകരേയും സഹായിക്കുന്നതിന് കൂടുതൽ നടപടികളുണ്ടാവുന്നതിലൂടെ നാടിന്റെ പുരോഗതി സാധ്യമാകുമെന്ന ആശയം വിദ്യാർഥികൾ പങ്കുവച്ചു.
വിദ്യാർഥികളുടെ അഭിപ്രായങ്ങൾ മറുപടി പറഞ്ഞ് തീർക്കേണ്ടവയല്ലെന്നും നടപ്പാക്കേണ്ടവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടവയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കും. ഗവേഷണ നിലവാരവും മെച്ചപ്പെടണം. കാലം മാറുന്നതിനനുസരിച്ച് പുതിയ സന്പ്രദായങ്ങൾ വിദ്യാഭ്യാസ രംഗത്ത് ആവശ്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.