കോട്ടയം: ക്ലാസ് നടക്കുന്നതിനിടയിൽ വിദ്യാർഥിയുടെ തലയിലേക്കു ഫാൻ പൊട്ടി വീണു. വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥി രോഹിത്തിനാണു ഫാൻ വീണു പരിക്കേറ്റത്. കുട്ടിയെ ഉടൻ സ്കൂൾ അധികൃതർ മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയിൽ ആറു തുന്നലുണ്ട്.
ഇന്നലെ ഉച്ചയോടെ ക്ലാസ് നടക്കുന്നതിനിടെയാണു കെട്ടിടത്തിന്റെ മേൽക്കൂരയിലെ സീലിംഗിൽനിന്ന് ഫാൻ അടർന്നു രോഹിത്തിന്റെ തലയിൽ പതിച്ചത്. ആശുപത്രിയിൽ എത്തിച്ചശേഷം മാതാപിതാക്കളെ വിവരമറിയിച്ചു. ഇവർ ആശുപത്രിയിൽ എത്തി. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
മൂന്നു വർഷം മുന്പു നിർമിച്ച കെട്ടിടത്തിലാണു ക്ലാസ് പ്രവർത്തിച്ചിരുന്നതെന്നും ഈ സമയത്തു തന്നെയാണ് ഫാനും സ്ഥാപിച്ചതെന്നും കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ജോയി ജോസഫ് പറഞ്ഞു. അപകടം ഒഴിവാക്കാൻ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.