തൃശൂർ: പൂർവ സൈനിക സേവാ പരിഷത്ത് സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ പാറമേക്കാവ് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. 14നു രാവിലെ പത്തിനു പരിഷത്ത് ദേശീയ സെക്രട്ടറി റിട്ട.എയർ കമഡോർ എം.കെ. ഗാന്ധി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യും. രണ്ടാംദിവസം രാവിലെ 8.45നു അയ്യന്തോളിലെ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. 9.30നു കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.
1971ലെ യുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരജവാന്മാരുടെ വിധവകളെയും രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിച്ച സൈനികരെയും ആദരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് റിട്ട.ക്യാപ്റ്റൻ കെ. ഗോപകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.