ചങ്ങനാശേരി: സിബിസിഐയുടെ മതാന്തര സംവാദത്തിനും സഭൈക്യത്തിനും വേണ്ടിയുള്ള കമ്മീഷൻ “ഐക്യം, സംവാദം, ദൗത്യം - സഭൈക്യവും മതാന്തര സംവാദവും ഭാരതീയ പശ്ചാത്തലത്തിൽ’’ എന്ന വിഷയത്തിൽ സെമിനാർ നടത്തും.
12,13 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സെമിനാർ. കൊച്ചി ചാവറ സാംസ്കാരികവേദി, സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ എന്നിവയുടെ സഹകരണത്തിൽ നടക്കുന്ന സെമിനാറിൽ വിവിധ സഭാമേലധ്യക്ഷന്മാരും പ്രമുഖ വ്യക്തികളും പങ്കെടുക്കും. 12ന് രാവിലെ 9.30ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആദ്യദിനം ചർച്ചകളിൽ കത്തോലിക്കാസഭയുടെ സഭൈക്യ പ്രവർത്തനങ്ങൾക്കായുള്ള പൊന്തിഫിൽ കൗണ്‍സിൽ സെക്രട്ടറി ബിഷപ് ഡോ.ബ്രയൻ ഫാരൽ, ഫാ. ഡെസ്റ്റിവെൽ ഹിയാസിന്ത്, മല്പാൻ മാത്യു വെള്ളാനിക്കൽ, റവ.ഡോ.ഗിൽബർട്ട് അരാനാ, റവ.ഡോ.ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ ചർച്ച നിയന്ത്രിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന വിവിധ സഭാപ്രതിനിധികളുടെ സമ്മേളനത്തിൽ മാർത്തോമ്മാ സഭാതലവൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, യാക്കോബായ സഭാപ്രതിനിധി കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, കിഴക്കൻ അസീറിയൻ സഭാ പ്രതിനിധി ബിഷപ് ഒൗഗിൻ മാർ കുര്യാക്കോസ്, മലങ്കര ഓർത്തഡോക്സ് സഭാപ്രതിനിധി ഫാ.അബ്രഹാം തോമസ്, സിഎൻഐ സഭാ പ്രതിനിധി റവ. കാസ്റ്റാഡിപ് എന്നിവർ പങ്കെടുക്കും. രാത്രി 7.15ന് സിറിയൻ ഓർത്തഡോക്സ് പാരന്പര്യത്തിൽ സായാഹ്ന പ്രാർഥനകൾക്ക് മുളന്തുരുത്തി സിറിയൻ ഓർത്തഡോക്സ് സെമിനാരി വിദ്യാർഥികൾ നേതൃത്വം നല്‍കും.
13ന് രാവിലെ ഒന്‍പതിന് മതാന്തര സംവാദത്തിന്റെ അജപാലന പരമായ വെല്ലുവിളികൾ ഭാരതീയ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ റവ.ഡോ.എം.ഡി. തോമസ് (ന്യൂഡൽഹി), സിസ്റ്റർ സാലി ജോസഫ് (ബംഗലുരു), റവ.ഡോ. അന്തോണിരാജ് തുമ്മ (ഹൈദ്രാബാദ്) എന്നിവർ പ്രബന്ധങ്ങളവതരിപ്പിക്കും. കെസിബിസി സഭൈക്യ-മതാന്തരസംവാദ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ആമുഖപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമാപന സമ്മേളനത്തിൽ ഭാരതത്തിലെ വിവിധ മതങ്ങളുടെ പ്രതിനിധികളായ ബംഗലുരു യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജഗദീഷ് പ്രകാശ്, മുഹമ്മദ് താഹീർ, സ്വാമി ഭദ്രേശാനന്ദ എന്നിവർ പങ്കെടുക്കും.
ചാവറ സാംസ്കാരികവേദി ഡയറക്ടറും വേൾഡ് ഫെലോഷിപ്പ് ഓഫ് ഇന്റർ ലിജിയസ് കൗണ്‍സിൽ സെക്രട്ടറി ജനറലുമായ ഫാ.റോബി കണ്ണൻചിറ സിഎംഐ ചർച്ച നിയന്ത്രിക്കും.
സിബിസിഐ ഡയലോഗ്-എക്യുമെനിസം കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പെരുന്തോട്ടം സമാപന സന്ദേശം നല്‍കും. സിബിസിഐ ഓഫീസ് ഫോർ ഡയലോഗ് ആൻഡ് എക്യുമെനിസം സെക്രട്ടറി റവ.ഡോ.ചെറിയാൻ കറുകപ്പറന്പിൽ, സിസ്റ്റർ നിർമൽ ജോസ് എംഎസ്ജെ എന്നിവർ പ്രസംഗിക്കും. ഭാരതത്തിന്റെ വിവിധ കത്തോലിക്ക രൂപതകളിൽനിന്ന് എക്യുമെനിക്കൽ ഡയറക്ടർമാർ, വിവിധ ക്രൈസ്തവസഭാ പ്രതിനിധികൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും.