കേച്ചേരി(തൃശൂർ): കേച്ചേരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ കുത്തിത്തുറന്നു മോഷണം നടത്താൻ ശ്രമം. അലാറം കേട്ട് ബാങ്ക് മാനേജർ എത്തിയതോടെ കള്ളൻ ഇരുട്ടിൽ മറഞ്ഞു. തിങ്കളാഴ്ച രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലാണ് സംഭവം.
തൃശൂർ - കുന്നംകുളം ദേശീയപാതയുടെ അടുത്തുള്ള എസ്ബിഐ ശാഖയിലായിരുന്നു കവർച്ചാശ്രമം. ബാങ്കിന്റെ പിന്നിലുള്ള ജനൽക്കമ്പി വളച്ചാണ് കള്ളൻ അകത്തുകയറിയത്. മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ബാങ്ക് മാനേജർ കെ.എഫ്. ബെന്നിയുടെ മൊബൈലിലേക്ക് അലാറം എത്തുകയായിരുന്നു. ഉടൻതന്നെ ബാങ്കിലെത്തിയ മാനേജർ മുൻ ഭാഗത്തു നോക്കിയപ്പോൾ ഒന്നും കണ്ടില്ല. പിന്നീട് അവിടെയുള്ള ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ പിന്നിലൂടെ എത്തിയപ്പോഴാണ് കള്ളൻ ഇറങ്ങി ഓടുന്നതു കണ്ടത്.