കോട്ടയം: ചാലുകുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചാലുകുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തണ്ണീർമുക്കം സ്വദേശി ചന്ദ്രബോസാ(42) ണു മരിച്ചത്. ഞായറാഴ്ച രാത്രി 9.30നായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണു മരണം സംഭവിച്ചത്. തണ്ണീർമുക്കം മുളയ്ക്കൽ ഭാസ്കരന്റെയും ശാന്തയുടെയും മകനാണു ചന്ദ്രബോസ്. ബിന്ദുവാണ് ഭാര്യ. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം ഇന്നു രാവിലെ 11ന് തണ്ണീർമുക്കത്തുള്ള കുടുംബ വീട്ടിൽ നടക്കും. മക്കൾ: ബോബിൽ, ബോബി കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.