കണ്ണൂർ: ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് കണ്ണൂർ കളക്ടറേറ്റ് സമുച്ചയം ചുറ്റി ഒരു ലക്ഷം പേർ അണിനിരക്കുന്ന കർഷകറാലിയും കളക്ടറേറ്റ് മൈതാനിയിൽ കർഷക മഹാസമ്മേളനവും നടക്കും. തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ മത-സാമൂഹ്യ സംഘടനകളും ഇരുപതോളം സ്വതന്ത്ര കർഷസംഘടനകളും ചേർന്ന് നടത്തിവരുന്ന ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിന്റ ഭാഗമായാണ് കർഷക മഹാസംഗമം നടത്തുന്നത്.
തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കർഷക അവകാശ പത്രിക അവതരിപ്പിക്കും.
തലശേരി അതിരൂപത 2020 ൽ കർഷക ഉന്നമനത്തിനായി തയറാക്കിയിരിക്കുന്ന കർമ പദ്ധതികളുടെ പ്രഖ്യാപനവും ആർച്ച്ബിഷപ് നിർവഹിക്കും. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും.