കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ ജനുവരി ആദ്യവാരം തെരഞ്ഞെടുക്കുമെന്നു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. നിയോജകമണ്ഡലം അധ്യക്ഷരെ 21, 22 തീയതികളിലും ജില്ലാ അധ്യക്ഷരെ 30 ന് മുന്പും തെരഞ്ഞെടുക്കുമെന്നും കൊച്ചിയിൽ പാർട്ടി കോർ കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പു സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ കോർ കമ്മിറ്റിയോഗവും സംസ്ഥാന നേതൃയോഗവും ആസൂത്രണം ചെയ്തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് ബിജെപി വിവിധ പരിപാടികൾ സംഘടിപ്പിക്കും. അടൽജിയുടെ ജീവിത സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണു ലക്ഷ്യം. ബൂത്ത്, പഞ്ചായത്ത് അടിസ്ഥാനത്തിൽ അന്നു സേവനപ്രവർത്തനം സംഘടിപ്പിക്കും.
ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ഒ. രാജഗോപാൽ എംഎൽഎ, മുൻ അധ്യഷൻ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, കെ.സുരേന്ദ്രൻ, എം.ഗണേശ്, ശോഭ സുരേന്ദ്രൻ എന്നിവർ കോർകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.