തിരുവനന്തപുരം: തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവിൽ സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്താം.
കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് എന്നീ സർവകലാശാലകളിലെ യൂണിയൻ ഭാരവാഹികൾക്കും ഈ സർവകലാശാലകളുടെ അഫിലിയേറ്റഡ് ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവർക്കുമാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം.
സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഇന്നു രാവിലെ എട്ടു മുതൽ 9.30 വരെ ഉണ്ടാകും. സ്പോട്ട് രജിസ്ട്രേഷന് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റി ൽ നിന്ന്അ പേക്ഷ ഫോം എടുക്കേണ്ടതും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകൂടെ കരുതേണ്ടതുമാണ്.
കോണ്‍ക്ലേവിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും അപേക്ഷയുടെ അസലും കോളജ് ഐഡന്റിറ്റി കാർഡും കൊണ്ടുവരണം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് ഉണ്ടായിരിക്കും.
പരിപാടിയുടെ ആദ്യാവസാനം മുഖ്യമന്ത്രി പങ്കെടുക്കും. പ്രതിനിധികളുടെ ആശയങ്ങൾ സ്വീകരിച്ച് സംസ്ഥാനത്തിന്റെ വികസനനയം രൂപീകരിക്കലാണ് പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്നത്.