തലയോലപ്പറന്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീർ അവാർഡ് മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി.പത്മനാഭന്റെ ’ മരയ ’ എന്ന ചെറുകഥാ സമാഹരത്തിനു ലഭിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും സി. എൻ. കരുണാകരൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്.