കോതമംഗലം : യാക്കോബായ- ഓര്‍ത്തഡോക്സ് തർക്കത്തില്‍ ഇതര സഭകള്‍ ശക്തമായി ഇടപെടണമെന്നു പി.സി.ജോര്‍ജ് എംഎൽഎ ആവശ്യപ്പെട്ടു. കോതമംഗലം മാർത്തോമ്മ ചെറിയ പള്ളി സംരക്ഷിക്കാനായി മതമൈത്രി സംരക്ഷണ സമിതി നടത്തിവരുന്ന രാപകൽ റിലേ സത്യഗ്രഹത്തിന്റെ നാലാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടി വിമർശിക്കേണ്ടിവരുമ്പോൾ എന്തു നടപടി ഉണ്ടായാലും ഭയമില്ല. സത്യം ജനങ്ങളോടു തുറന്നു പറയും. കോതമംഗലം ചെറിയപള്ളി യാക്കോബായ വിഭാഗത്തില്‍നിന്നു മാറ്റിയെടുക്കാനാവില്ലെന്നും ജോർജ് പറഞ്ഞു.
കോതമംഗലം ചെറിയപളളി യാക്കോബായക്കാരന്റെയോ ഓര്ത്തഡോക്സുകാരന്റെയോ അല്ല. പൊതുസമൂഹത്തിന്റെ സ്വത്താണ്. ആ പള്ളിക്കു നേതൃത്വം നല്‍കുന്നത് ആരെന്നതാണ് ഇവിടുത്തെ പ്രശ്നം. പ്രശ്നത്തില്‍നിന്നു മാറി നില്‍ക്കാതെ ഇടപെടണമെന്നാണ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനോടു തനിക്കു പറയാനുള്ളതെന്നും ജോർജ് പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലു അധ്യക്ഷതവഹിച്ചു. പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു കുഴൽനാടന് മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ.ജോസ് പരത്തുവയലില്‍, എ.ജി.ജോര്‍ജ്, ശാന്തമ്മ പയസ്, എബി ഏബ്രഹാം, ഷീല കൃഷ്ണന്‍കുട്ടി, കെ.എ.സിബി,ജെയിംസ് കോറമ്പേല്‍, ബാബു പോള്‍, പി.ടി.ജോണി, ബിനോയ് മണ്ണംചേരി എന്നിവര്‍ പ്രസംഗിച്ചു.
നീതി നിഷേധത്തിനെതിരേ യാക്കോബായ യൂത്ത് അസോസിയേഷൻ കറുത്ത റിബൺ കൊണ്ട് കണ്ണു മൂടിക്കെട്ടി വൈകുന്നേരം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് സമരപ്പന്തലിൽ നടന്ന സമ്മേളനം കൊല്ലം പണിക്കർ ഉദ്ഘാടനംചെയ്തു. ലക്ഷ്യത്തിൽ എത്തുന്നതുവരെ പോരാട്ടം തുടരണമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് അസോസിയേഷൻ മേഖലാ സെക്രട്ടറി ജിതിൻ ജോൺ അധ്യക്ഷതവഹിച്ചു. മതമൈത്രി സമിതി കൺവീനർ എ. ജി. ജോർജ് , ഫാ.ജോസ് പരത്തുവയലിൽ, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ഫാ. ബെൻ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.