പാന്പാടി: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണംവിട്ടു സ്കൂട്ടറിലിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഏന്തയാർ കല്ലുവാതുക്കൽ കെ.കെ.വിനോദാ(48)ണു മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.30നു ദേശീയ പാതയിൽ കോത്തലയ്ക്കു സമീപമായിരുന്നു അപകടം. ഇല്ലിവളവിൽ വാടകയ്ക്കു താമസിക്കുന്ന വിനോദ് സ്കൂട്ടറിൽ 14-ാം മൈൽ ഭാഗത്തേക്കു പോകുന്പോഴാണ് അപകടം.
ശബരിമല സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ തീർഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ വിനോദിനെ നാട്ടുകാരും വാഹനത്തിലുണ്ടായിരുന്ന തീർഥാടകരും ചേർന്നു പാന്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ: ജയ,.മക്കൾ: അമൽ, അഭിൻ.