കൊച്ചി: ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഷെയ്നു താത്പര്യമുണ്ടെങ്കിൽ മാത്രം ഇടപെടുമെന്നു താരസംഘടനയായ അമ്മ. പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്തുന്നതിനു മുമ്പായി ഷെയ്ന്റെ ഭാഗം പറയാൻ അമ്മ ഭാരവാഹികൾക്കു മുന്നിലെത്തണമെന്ന നിർദേശം പാലിക്കാൻ ഷെയ്ൻ ഇതുവരെ കൂട്ടാക്കാത്തതിനാലാണ് അമ്മയുടെ പിന്നോട്ടുപോക്ക്. ഷെയ്ന്റെ ഭാഗത്തുനിന്നു വിട്ടുവീഴ്ചയ്ക്കു ശ്രമമുണ്ടായാൽ മാത്രമേ ചർച്ചകൾക്കു പ്രസക്തിയുള്ളെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
വിട്ടുവീഴ്ചയ്ക്കു കൂട്ടാക്കാത്ത നിലപാടിലാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഒരു തരത്തിലും അടുക്കില്ലെന്ന നിലപാടിൽ ഷെയ്ൻ നിൽക്കുകയാണെങ്കിൽ പ്രശ്ന പരിഹാരം ഉണ്ടാകില്ല. ഇനിയിപ്പോൾ ഷെയ്ൻ തങ്ങളെ സമീപിച്ചാൽത്തന്നെ ഭാരവാഹികളുടെ സൗകര്യംകൂടി കണക്കിലെടുത്തു മാത്രമേ കൂടിക്കാഴ്ചയ്ക്കു സമയം നൽകൂവെന്നും ഇടവേള ബാബു പറഞ്ഞു.
ഒത്തുതീർപ്പുണ്ടാക്കിയ ശേഷം അതു ലംഘിച്ചു വെല്ലുവിളി നടത്തിയ ഷെയ്നിനെ വിശ്വസിച്ച് ഇനിയൊരു ചർച്ചയ്ക്കില്ലെന്ന നിലപാടാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇക്കാര്യത്തിൽ അമ്മ നേതൃത്വവുമായും ചർച്ച നടത്താൻ അവർ തയാറാണ്. ഷെയ്നുമായി ബന്ധപ്പെട്ട പലരും അമ്മ നേതൃത്വുമായി ഒത്തുതീർപ്പിനു ബന്ധപ്പെടുന്നുണ്ട്. എന്നാൽ, ഷെയ്ൻ നേരിട്ടെത്തി ചർച്ച നടത്തിയ ശേഷം മതി ഇനിയുള്ള നീക്കങ്ങൾ എന്ന ഉറച്ച നിലപാടിലാണ് അമ്മ. ഷൂട്ടിംഗ് തിരക്കിലുള്ള അമ്മ പ്രസിഡന്റ് മോഹൻലാലിനും ഇതേ നിലപാടാണ്.