തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കാൻ യോഗ്യതയുള്ളവരായി ദേശീയ നേതൃത്വം തെരഞ്ഞെടുത്തത് 10 പേരെ. ഷാഫി പറന്പിൽ എംഎൽഎ, കെ.എസ്. ശബരിനാഥൻ എംഎൽഎ എന്നിവർ ഉൾപ്പെടെയുള്ള 10 അംഗ പട്ടികയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ആർ.രവീന്ദ്രദാസ് പുറത്തിറക്കിയത്.
ജനപ്രതിനിധികൾ പാർട്ടിഭാരവാഹികൾ ആവേണ്ടെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാട് യൂത്ത് കോണ്‍ഗ്രസിലും നടപ്പാക്കണമെന്ന ആവശ്യം സംഘടനയ്ക്കുള്ളിൽ ശക്തമാണ്. തെരഞ്ഞെടുപ്പ് വേണമെന്നു പറയുന്പോഴും എ-ഐ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലായി ഭാരവാഹിത്വപട്ടിക പുറപ്പെടുവിക്കാനാണ് സാധ്യത. എ ഗ്രൂപ്പിനു പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചേക്കും.
എംഎൽഎമാരെ ഭാരവാഹികൾ ആക്കേണ്ടെന്ന നിലപാടാണ് അംഗീകരിക്കുന്നതെങ്കിൽ 10 പേരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള റിയാസ് മുക്കോളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തിയേക്കും. ഐ ഗ്രൂപ്പിൽ നിന്നുള്ള റിജിൽ മാക്കുറ്റി വൈസ് പ്രസിഡന്റുമാകും. എംപിമാരായ ഹൈബി ഈഡൻ, രമ്യ ഹരിദാസ് എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. . ഇവരെക്കൂടാതെ എൻ.എസ്. നുസൂർ, എസ്.എം. ബാലു, വിദ്യ ബാലകൃഷ്ണൻ , എസ്.ജെ. പ്രേംരാജ് എന്നിവരും ചുരുക്കപ്പട്ടികയിൽ ഇടംനേടി.