ആലുവ: മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാരിന്റെ അപേക്ഷ ലഭിച്ചാൽ വിശദമായി പരിശോധിക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലുവ പാലസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഗവർണർ. സർക്കാർ അപേക്ഷ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു.