പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല സമിതിയുടെ നേതൃത്വത്തിൽ ആഗോള വനിതാ സംഗമം 14നു പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും. എംസിഎ പത്തനംതിട്ട രൂപത സമിതി ആതിഥേയത്വം വഹിക്കും. രാവിലെ 9.30ന് സഭാതല സമിതി വൈസ് പ്രസിഡന്റ് ജോളി ചാക്കോ പതാക ഉയർത്തും. 9.45ന് രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനംചെയ്യും. സഭാതല സമിതി വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷതവഹിക്കും. അല്മായ കമ്മീഷൻ ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സഭാതല പ്രസിഡന്റ് വി.പി. മത്തായി മുഖ്യസന്ദേശം നൽകും.
സഭാതല ആത്മീയ ഉപദേഷ്ടാവ് ഫാ.ജോണ്‍ അരീക്കൽ, ഫാ.ജോർജ് മാത്യു, ഫാ.ഏബ്രഹാം മണ്ണിൽ, കെസിഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.ജോസഫ്, പത്തനംതിട്ട നഗരസഭ ചെയർപേഴ്സണ്‍ റോസ്ലിൻ സന്തോഷ്, എംസിഎ സഭാതല ജനറൽ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, ട്രഷറാർ ബാബു അന്പലത്തുംകാല, രൂപത പ്രസിഡന്റ് തോമസ് തുണ്ടിയത്ത്, മാതൃവേദി രൂപത പ്രസിഡന്റ് ഷീജാ ഏബ്രഹാം, ഡി. അനില കുമാരി എന്നിവർ പ്രസംഗിക്കും.
11ന് "രാഷ്ട്ര നിർമിതിയിൽ സ്ത്രീ പങ്കാളിത്തം' എന്ന വിഷയത്തിൽ പഠന സെമിനാർ. ഡോ.ജിബി വർഗീസ് ക്ലാസ് നയിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും ഓപ്പണ്‍ ഫോറവും. രൂപത വികാരി ജനറൽ മോണ്‍. ഷാജി തോമസ് മാണികുളം മോഡറേറ്ററാകും.