കോട്ടയം: കത്തോലിക്ക സഭയിലെ സന്യസ്തരെ അവഹേളിക്കുന്ന പ്രവണതകൾക്കെതിരായും ചർച്ച് ആക്ടിനെതിരേയും കെസിവൈഎം സംസ്ഥാനതലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും. മനുഷ്യാവകാശദിനമായ 10നുകേരളത്തിലെ 32 രൂപത കേന്ദ്രങ്ങളിൽ പ്രതിഷേധയോഗങ്ങളും 15നു കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സഭയുടെ ഒൗദ്യോഗിക സംഘടകളെയും വിശ്വാസികളെയും ഉൾപ്പെടുത്തി പ്രതിഷേധ റാലിയും യോഗങ്ങളും നടത്തുമെന്നുസംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അറിയിച്ചു. പ്രതിഷേധ റാലിക്കും യോഗങ്ങൾക്കും കെസിവൈഎം സംസ്ഥാന ഭാരവാഹികളും രൂപത സമിതി അംഗങ്ങളും നേതൃത്വംനൽകും.