തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ അടുത്ത വർഷത്തെ വാർഷിക പദ്ധതിയിൽ ദുരന്ത പ്രതിരോധത്തിനും ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുന്നതിനുമുള്ള പദ്ധതികൾ വരും.
ഇക്കാര്യങ്ങൾ നിർദേശിച്ചുകൊണ്ട് തദ്ദേശസ്വയംഭരണവകുപ്പ് ഉത്തരവിറക്കി. ദുരന്ത മാനേജ്മെന്റ് പ്ലാൻ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയുമായി സംയോജിപ്പിച്ചു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഒപ്പം പ്രകൃതി ദുരന്തത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവരുടെ തൊഴിൽ ഉറപ്പാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള പദ്ധതികൾക്കും ത്രിതലപഞ്ചായത്തുകൾ മുൻഗണന നല്കും. തുടർച്ചയായി കാലാവസ്ഥാ വ്യതിയാനവും പ്രളയം ഉൾപ്പെടെയുള്ളവ മൂലവും വൻ ദുരന്തങ്ങൾ ഉണ്ടാവുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. 2020-21 വർഷത്തെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം തന്നെ ത്രിതല പഞ്ചായത്തു തലങ്ങളിൽ ദുരന്ത മാനേജ്മെന്റ് പ്ലാനുകൾ തയാറാക്കുകയാണ് ലക്ഷ്യം. ഈ പ്ലാനിലെ പദ്ധതി നിർദേശങ്ങൾ കൂടി പരിഗണിച്ചാവണം വാർഷിക പദ്ധതി നിർദേശങ്ങൾ രൂപപ്പെടുത്തുക. ഗ്രാമപഞ്ചായത്തുകൾ തയാറാക്കുന്ന ദുരന്തമാനേജ്മെന്റ് പ്ലാനുകളുടെ കരട് രൂപരേഖയുടെ പകർപ്പും വാർഷിക പദ്ധതിയിൽപ്പെടുത്തി ഏറ്റെടുക്കുന്നതിന് ഉദ്ദേശിക്കുന്ന പ്രോജക്ടുകളുടെ പട്ടികയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കു കൈമാറണം.
ഈ പട്ടികയിൽ നിന്നം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന പദ്ധതികൾ അവർ ഏറ്റെടുക്കണം. കഴിഞ്ഞ വർഷത്തേതിന് ആനുപാതികമായ തുക വികസന, മെയിന്റനൻസ് ഫണ്ട് ഇനത്തിൽ ലഭ്യമാകുമെന്നു കണക്കാക്കി വേണം അടുത്ത വർഷത്തേയ്ക്കുള്ള പദ്ധതി തയാറാക്കാൻ . അടുത്ത വർഷം ത്രിതല പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ ഒരുവർഷത്തേയ്ക്കുള്ള പദ്ധതികൾ മാത്രമാണ് തയാറാക്കേണ്ടത്. ഈ മാസം പകുതിയോടെ പദ്ധതിയുടെ ആസൂത്രണ പ്രവർത്തനങ്ങൾ ആരംഭിച്ച് ജനുവരിയ അവസാനത്തോടെ ഗ്രാമസഭകൾ ചേരുന്ന രീതിയിലാവണം പ്രവർത്തനങ്ങൾ. മാർച്ചിൽ പദ്ധതികൾക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം നേടണം.
തോമസ് വർഗീസ്