തിരുവനന്തപുരം: ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ ഫലപ്രഖ്യാപനം നടത്തി.
ശുചിത്വ-മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം, എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്.
സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. ഫലകവും സാക്ഷ്യപത്രവും പത്ത് ലക്ഷം രൂപയുമാണ് പുരസ്കാരമായി നൽകുക.
രണ്ടാം സ്ഥാനം കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാർക്ക് ഏഴ് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും ലഭിക്കും. ജില്ലാതലത്തിൽ വിജയിച്ചവർക്ക് ഫലകവും സാക്ഷ്യപത്രവും മൂന്ന് ലക്ഷം രൂപയുമാണ് പുരസ്കാരമായി ലഭിക്കുക.
ജില്ലാതലത്തിൽ
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് (കാസർഗോഡ്), ചെറുതാഴം ഗ്രാമപഞ്ചായത്ത്(കണ്ണൂർ), മീനങ്ങാടി ഗ്രാമപഞ്ചായത്ത് (വയനാട്), ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് (കോഴിക്കോട്), മാറഞ്ചേരി ഗ്രാമപഞ്ചായത്ത് (മലപ്പുറം),അകത്തേത്തറ ഗ്രാമപഞ്ചായത്ത് (പാലക്കാട്), പഴയന്നൂർ ഗ്രാമപഞ്ചായത്ത് (തൃശൂർ), രായമംഗലം ഗ്രാമപഞ്ചായത്ത് (എറണാകുളം), കുമളി ഗ്രാമപഞ്ചായത്ത് (ഇടുക്കി), കൂരോപ്പട ഗ്രാമപഞ്ചായത്ത്(കോട്ടയം), ആര്യാട് ഗ്രാമപഞ്ചായത്ത് (ആലപ്പുഴ), ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് (പത്തനംതിട്ട), കുലശേഖരപുരം ഗ്രാമപഞ്ചായത്ത് (കൊല്ലം), ചെങ്കൽ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം) എന്നിവ ഒന്നാം സ്ഥാനത്തിനർഹരായി.
ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് (തൃശൂർ) ഒന്നാം സ്ഥാനവും, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് (കണ്ണൂർ) രണ്ടും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) മൂന്നും സ്ഥാനവും നേടി.
മുനിസിപ്പാലിറ്റി വിഭാഗത്തിൽ പൊന്നാനി (മലപ്പുറം) ഒന്നാം സ്ഥാനവും വടകര(കോഴിക്കോട്) രണ്ടാം സ്ഥാനവും ആന്തൂർ(കണ്ണൂർ), കുന്നംകുളം(തൃശൂർ) മുനിസിപ്പിലാറ്റികൾ മൂന്നും സ്ഥാനം നേടി. കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്തിനർഹമായി.