തിരുവനന്തപുരം: സംസ്ഥാനത്ത് കരിയർ നയം രൂപീകരിക്കുന്നതിനായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി ശില്പശാല നടത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്പതിന് രാവിലെ 10-ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കുന്ന ശില്പശാലയിൽ ആസൂത്രണ ബോർഡ് അംഗങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ, കരിയർ വിദഗ്ധർ, യുവജന പ്രതിനിധികൾ, വിദ്യാർത്ഥി- യുവജന സംഘടനാ നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.