എം.വി. സ്കറിയ
ചങ്ങനാശേരി
കത്തീഡ്രൽ പള്ളിക്ക് സമീപം മാളിയേക്കൽ (കാഞ്ഞിക്കൽ) എം.വി. സ്കറിയ (കറിയാകുട്ടി -86) നിര്യതനായി. സംസ്കാരം ഇന്ന് മൂന്നിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ ബേബി തോമസ് (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് ജിഎച്ച്എസ് ചങ്ങനാശേരി) വായ്പ്പൂര് പെരിൻച്ചേരിമണ്ണിൽ കുടുംബാംഗം. മക്കൾ: മാത്യൂസ് (ചാർട്ടേഡ് അക്കൗണ്ടന്റ്), തോമസ് (സിഎഎഫ്എസ് നെടുന്പാശേരി). മരുമക്കൾ: ലിൻസി വലിയപറന്പിൽ ചങ്ങനാശേരി (ടീച്ചർ ഗുഡ്ഷെപ്പേഡ് പബ്ലിക് സ്കൂൾ തെങ്ങണ), റോസ് അറുകാക്കിയിൽ വയല കുറവിലങ്ങാട്.
ഏലിക്കുട്ടി
ചെങ്ങളം
ഇളംപുരയിടത്തിൽ പരേതനായ കെ.ജെ. കുര്യന്റെ (ബേബി) ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന ദേവാലയത്തിൽ. പരേത പൂവത്തോട് കാരമുള്ളിൽ കുടുംബാംഗം. മക്കൾ: ജോയൻ, ജെയ്ൻ, മഞ്ജു, പരേതയായ ജെസി, മരുമക്കൾ: സണ്ണി മാവേലിവെട്ടം, കുസുമം ചെറുശേരി (കിടങ്ങൂർ), ദീപ പെരുംപള്ളി (അറയാഞ്ഞിലിമണ്ണ്), അനി പുതുപ്പറന്പിൽ (അരുവിക്കുഴി).
ഏലിക്കുട്ടി ജോണ്
ഞീഴൂർ
തുരുത്തിപ്പള്ളി (വലിയവീട്ടിൽ) പരേതനായ ടി.സി. ജോണിന്റെ (എക്സ് സർവീസ്) ഭാര്യ ഏലിക്കുട്ടി ജോണ് (കുട്ടിയമ്മ-96) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് തുരുത്തിപള്ളി സെന്റ് ജോണ്സ് ദേവാലയത്തിൽ. മക്കൾ: ബേബി ജോണ് (എയർഫോഴ്സ്, ഗ്വാളിയർ), മേരി ജോയി. മരുമക്കൾ:ബിന്ദു ജോണ് കുഴിക്കണ്ണംതടത്തിൽ മുത്തോലപുരം, ജോയി പോൾ അവുപ്പാടൻ മഞ്ഞപ്രാ.
ഏലിയാമ്മ വർഗീസ്
മാടപ്പള്ളി
കുട്ടൻചിറ ചാണ്ടി വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (83) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10.30 ന് മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കുന്നന്താനം മുണ്ടുകുഴി കുടുംബാംഗം. മക്കൾ: മറിയാമ്മ, ജോയി (ചെന്നൈ), അന്നമ്മ, കുഞ്ഞുമോൾ, സൂസമ്മ. മരുമക്കൾ: പി.എം. ജോയി പാലന്പറന്പിൽ നെടുങ്ങാടപ്പള്ളി, സുജ മുതുതോട്ടത്തിൽ നെടുങ്ങാടപ്പള്ളി, കെ.കെ. തോമസ് വള്ളിക്കാട്ടിൽ വെങ്കോട്ട, ജോയി തിടുതിടുപ്പിൽ പാന്പാടി, സോണി പരുത്തിക്കാട് തിരുവല്ല. മൃതദേഹം നാളെ നാലിന് ഭവനത്തിൽ കൊണ്ടുവരും.
പി.സി. ഏബ്രഹാം
കൂരോപ്പട
പിച്ചളക്കാട്ട് പി.സി. ഏബ്രഹാം (അവിരാച്ചൻ-92) നിര്യാതനായി. സംസ്കാരം നാളെ രണ്ടിനു കൂരോപ്പട ഹോളിക്രോസ് മാർസ്ലീവാ പള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ വെച്ചൂച്ചിറ കാരിക്കാട്ടിൽ കുടുംബാംഗം. മക്കൾ: കുറുവച്ചൻ (മുംബൈ), സിസ്റ്റർ അനിത (ഇറ്റലി), സിസ്റ്റർ മേരി പൗളിൻ (ഉത്തർപ്രദേശ്), വർക്കിയച്ചൻ (കൂരോപ്പട), ബേബിക്കുട്ടി (അയർക്കുന്നം), ജോയിക്കുട്ടി (ലണ്ടൻ), രാജൻകുട്ടി (കൂരോപ്പട), പരേതനായ ഔസേപ്പച്ചൻ. മരുമക്കൾ: മോളി വീന്പനാൽ, ആനി പാലക്കാട്, റോസമ്മ പടിഞ്ഞാറേപറന്പിൽ, ബാബു കൊല്ലൻപറന്പിൽ, ജയ്മോൻ ചിലന്പുട്ടുശേരിയിൽ, കൊച്ചുറാണി തുളുശേരി.
ക്ലാരക്കുട്ടി
കുരുവിനാൽ
തെക്കുംമുറി തച്ചേട്ട് പരേതനായ ടി.ജെ. ജോസഫിന്റെ ഭാര്യ ക്ലാരക്കുട്ടി (95) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത തിരുവാർപ്പ് പാലത്തറ കുടുംബാംഗം. മക്കൾ: വൽസമ്മ മണ്ഡപത്തിൽ, ഡോ. സിസ്റ്റർ എൽസീന എസ്എച്ച്, ഡോ. ഗ്രേസി ഇടത്തിൽ, പരേതനായ ജോസ് ജെ. തച്ചേട്ട്.
മേരി തോമസ്
കുറവിലങ്ങാട്
കുഴിവേലി പരേതനായ കെ.ജെ. തോമസ് സാറിന്റെ ഭാര്യ മേരി തോമസ് (സൂസി ടീച്ചർ-88, റിട്ട. ടീച്ചർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, കുറവിലങ്ങാട്) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് കുറവിലങ്ങാട് മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ. പരേത കോട്ടയം കഞ്ഞിക്കുഴി പാപ്പറന്പിൽ കുടുംബാംഗം. മക്കൾ: ഡോ. ബാലു ടി. കുഴിവേലി, ഡോ. ബിജു ടി. കുഴിവേലി, ഡോ. ബൈനു ടി. കുഴിവേലി. മരുമക്കൾ: ജിജി ജോർജ്, റൂബിന മേരി തോമസ്, ജോർജ് മാത്യു.
ലില്ലി ജോസഫ്
ചേർപ്പുങ്കൽ
ആരംപുളിക്കൽ പരേതനായ എ.എം. ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (76, റിട്ട. ടീച്ചർ ഹോളിക്രോസ് എച്ച്എസ്എസ് ചേർപ്പുങ്കൽ) നിര്യാതയായി. സംസ്കാരം നാളെ രണ്ടിനു ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളിയിൽ. പരേത പടിഞ്ഞാറ്റിൻകര കുന്നത്തേടത്ത് കുടുംബാംഗം. മക്കൾ: ഷെറ്റി രാജീവ് (ടീച്ചർ, പോളച്ചിറയ്ക്കൽ എച്ച്എസ് നെല്ലിയാന്പതി), ഷിമ്മി ജിജി, ഷീബ സാബു, ഷെറി ജോസഫ് (സിപിഎം ചേർപ്പുങ്കൽ ബ്രാഞ്ച് സെക്രട്ടറി), ഷെല്ലി ജോസഫ്. മരുമക്കൾ: രാജീവ് ജോർജ് കൈലാത്ത് (കിഴക്കേ കല്ലട), ജിജി കൊറ്റത്തിൽ (ആറുമാനൂർ), സാബു പൂവത്താനി (പാലാക്കാട്), സ്മിത ഷെറി മുറിഞ്ഞാലയ്ക്കൽ (ഇളങ്ങുളം), സിനി ഷെല്ലി ഇരുപ്പക്കാട്ട് (ചെങ്ങളം).
വിശ്വനാഥൻ
കൂവപ്പള്ളി
നെടുമല പന്തുകളത്തിൽ (കുന്നത്ത് പുളിന്താനത്ത്) പരേതനായ കരുണാകരന്റെ മകൻ വിശ്വനാഥൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.
പി.എം. വർഗീസ്
കടയനിക്കാട്
ആനിക്കാട് പാറേൽ പി.എം. വർഗീസ് (ബേബി -85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ കുഞ്ഞമ്മ മുരണി പുത്തുക്കല്ലേൽ കുടുംബാംഗം. മക്കൾ: ജീമോൾ, മോൾജി, മേബിൾ. മരുമക്കൾ: സാജൻ കണിയാപുരയിടം പുന്നവേലി , ലാൽ വല്ലകത്തുംമൂട്ടിൽ ചാത്തന്നൂർ, എബി മേത്രയിൽ തൃശൂർ .
അമ്മിണി
ചങ്ങനാശേരി
വടക്കേക്കരയിൽ കുടപ്പുറത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മിണി (72) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. മക്കൾ: ഷീലാകുമാരി, പരേതയായ ഷെജീല, ഷിജു. മരുമക്കൾ: പരേതനായ ടി.കെ. അനിൽകുമാർ, പ്രേമകുമാരി.
തങ്കമ്മ
പൂഞ്ഞാർ
പനച്ചികപ്പാറ കരൂർ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജ, ജ്യോതി, ധന്യ. മരുമക്കൾ: പ്രസന്നൻ, മനോജ്, അനൂപ്.
കെ.എൻ. കനി
ചങ്ങനാശേരി
കാക്കാംതോട് കുളത്തിങ്കൽ പറന്പ് കെ.എൻ. കനി (കനിയപ്പ-70) നിര്യാതനായി കബറടക്കം ഇന്ന് 11 ന് പഴയ പള്ളി ജുമാ മസ്ജിദിൽ. ഭാര്യ: ലത്തീഫ. മക്കൾ: നവാസ്,നിസാം, നിസാർ. മരുമക്കൾ: നിമ്മി,ജാസ്മി, ഷമീന.
റീന
തിരുവഞ്ചൂർ
പാടത്തുമാപ്പിള കുടുംബാംഗമായ വണ്ടാന്നത്ത് ചെറിയാൻ മാത്യുവിന്റെ(അനി) ഭാര്യ റീന അനി(47) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലിന് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ.പരേത മണർകാട് തെക്കേക്കുറ്റ് കുടുംബാംഗം. മകൾ: ആൻമരിയ. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് ഭവനത്തിൽ കൊണ്ടുവരും.
അന്നമ്മ ദേവസ്യ
ഏറ്റുമാനൂർ
കൊട്ടിക്കക്കുഴിയിൽ പരേതനായ ദേവസ്യ ഔസേപ്പിന്റെ ഭാര്യ അന്നമ്മ ദേവസ്യ (83) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ. പരേത കടപ്പൂര് മുരിക്കുനിക്കുന്നേൽ കുടുംബാംഗം. മക്കൾ: ഷാജി (അന്നാസ് റസ്റ്റോറന്റ് ഏറ്റുമാനൂർ), ബെന്നി (സൽക്കാര റസ്റ്റോറന്റ് ഏറ്റുമാനൂർ). മരുമക്കൾ: സാലിയമ്മ (കാവാലം), സീജ പറയരുകുഴി (പാറോലിക്കൽ).
സുരേഷ് ജി. നായർ
രാമപുരം
അമനകരയിൽ നിലയ്ക്കൽ പരേതനായ ഗോപാലൻ നായരുടെ മകൻ സുരേഷ് ജി. നായർ (49) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. മാതാവ് ദാക്ഷായണിയമ്മ. ഭാര്യ ബിന്ദു സുരേഷ് ഏറ്റുമാനൂർ വല്ലാത്തറ കുടുംബാംഗം. സഹോദരങ്ങൾ: ലതിക, മായ, വാസന്തി, സുപ്രിയ.
സഫിയ
ഈരാറ്റുപേട്ട
കറുകാഞ്ചേരിൽ കെ.കെ.മുഹമ്മദിന്റെ ഭാര്യ സഫിയ (സോഫി - 75) നിര്യാതനായി. കബറടക്കം ഇന്ന് ഒന്നിന് ഈരാറ്റുപേട്ട പുത്തൻ പള്ളി കബർസ്ഥാനിൽ. പരേത തേനംമ്മാക്കൽ കുടുംബാംഗം. മക്കൾ: നിസാർ, യൂസഫ്, താഹിർ, റെജീന. മരുമക്കൾ: റംല, സുമിയത്ത്, സുമി, ഷാഫി (പട്ടിമറ്റം).
രാധാമണിയമ്മ
ഏറ്റുമാനൂർ
പാടകശേരി കരാട്ട് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ രാധാമണിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ (സെയിൽ ടാക്സ് ഓഫീസർ കോട്ടയം), പ്രീത (ഇൻഡോർ), വിജയകുമാർ (കെഎസ്ആർടിസി), ഗീത. മരുമക്കൾ: ബീന, സുരേഷ്, സുനിത, കൃഷ്ണ കുമാർ.
കോട്ടയം
10:47 PM Dec 06, 2019 | Deepika.com