തൃശൂർ: നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ സംവിധായകൻ ശ്രീകുമാർ മേനോനെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. രണ്ടുപേരുടെ ജാമ്യത്തിലാണു വിട്ടത്.
ഇന്നലെ വൈകുന്നേരം നാലുമുതലാണ് പോലീസ് ക്ലബ്ബിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ ശ്രീകുമാർ മേനോനെ ചോദ്യം ചെയ്തത്. നാലു മണിക്കൂറിലധികം ചോദ്യം ചെയ്തതിനുശേഷം രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്.
ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുവെന്നുമാണ് മഞ്ജു വാര്യർ പരാതി നൽകിയത്. കൂടാതെ താൻ ഒപ്പിട്ടുനൽകിയ എഴുത്ത് ദുരുപയോഗം ചെയ്തുവെന്നും മഞ്ജുവിന്റെ പരാതിയിൽ പറഞ്ഞി രുന്നു.