കൊച്ചി: വഞ്ചിയൂർ കോടതിയിലെ പ്രശ്ന പരിഹാരത്തിന് ബാർ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരും. ബാർ കൗണ്‍സിൽ പ്രതിനിധികൾ അഡ്വക്കറ്റ് ജനറലിനൊപ്പം ഇന്നലെ ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവനന്തപുരം ജില്ലാ ജഡ്ജിയെയും മജിസ്ട്രേട്ടിനെയും അഭിഭാഷകരെയും നേരിൽക്കണ്ട് സംസാരിച്ച വിവരങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. തുടർന്നാണ് പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ബാർ കൗണ്‍സിലിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ അഭിഭാഷക സംഘടനകളുടെയും ബാർ അസോസിയേഷൻ പ്രതിനിധികളുടെയും യോഗത്തിൽ ഉയർന്നു വന്ന പരിഹാര നിർദേശങ്ങളും ചീഫ് ജസ്റ്റീസുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.