കുട്ടിക്കാനം: വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ഗുരുതര പൊള്ളലേറ്റ ഭർത്താവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലാണ്. കുട്ടിക്കാനം മുകളേൽ വീട്ടിൽ ബീനയാണ് (44) മരിച്ചത്. ഭർത്താവ് ജോസഫ് (49) തീവ്ര പരിചരണ വിഭാഗത്തിലാണ്. ബുധനഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ബ്രേക്ക് തകരാറായ വാഹനം പണിയുന്നതിനിടെ ജോസഫിന്റെ കയ്യിൽ ഗ്രീസ് പുരണ്ടിരുന്നു.
വീട്ടിലെത്തി ഗ്രീസ് മണ്ണെണ്ണ ഉപയോഗിച്ച് കഴുകുന്നതിനിടെ തീ പിടിച്ചെന്നും സഹായിക്കാനെത്തിയ ഭാര്യയുടെ ശരീരത്തിലേക്കു തീ പടർന്നെന്നുമാണ് ജോസഫ് രക്ഷാപ്രവർത്തനത്തിനെത്തിയവരോട് പറഞ്ഞത്. ഇരുവരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. മരിക്കുന്നതിന് ഒരു മണിക്കൂർ മുന്പ് വഞ്ചിയൂർ നാലാം കോടതി മജിസ്ട്രേറ്റ് ബീനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.