ജോണ്സണ്
ഇരിങ്ങാലക്കുട: കോർട്ട് സെഡ് റോഡിൽ ചിറമ്മൽ അവറാൻ വീട്ടിൽ ജോണ്സണ് (62) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: അമ്മാടം പല്ലിശ്ശേരി കുടുംബാംഗം റീന. മക്കൾ: പവൽ, ഡേവിഡ്, ഫ്രാങ്ക്. മരുമക്കൾ: ജോസ്മി, ലിയ.
ജോണി
ചേലക്കോട്ടുകര: അപ്രേം പള്ളിക്ക് സമീപം തട്ടിൽ വല്ലച്ചിറക്കാരൻ ജോണ്‍ (ജോണി- 89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽ. ഭാര്യ: പരേതയായ ബേബി. മക്കൾ: ഉഷ (റിട്ട അധ്യാപിക തിരുവളയന്നൂർ എച്ച്എസ്എസ്), ഷീല, ഷീബ, ജിഷ, തോമസ് (ട്രൂ ലൈൻ ഫാംസ് പൂവൻചിറ ഉടമ). മരുമക്കൾ: രാജൻ ചാക്കോ, പോൾസണ്‍ സൈമണ്‍, ജെറി താഴത്ത, ജോസ് പള്ളിപ്പുറത്തുകാരൻ, ടാനിയ.
ത്രേസ്യാമ്മ
കുറ്റിക്കാട്: തൊഴുത്തുംപറന്പിൽ പരേതനായ ജോസ് ഭാര്യ ത്രേസ്യാമ്മ(82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബംഗളുരു സുൽത്താൻ പാളയ സെന്റ് അൽഫോൻസ് പള്ളിയിൽ. മക്കൾ: രാജൻ, നാൻസി, മോഹൻ (ബംഗളുരു), ഫ്ളോറൻസ്. മരുമക്കൾ: പ്രേമ, പരേതനായ ജോസഫ്, റീന, പോൾ.
പോളി
കൊരട്ടി: നാലുകെട്ട് പരേതനായ പെരേപ്പാടൻ ചാക്കുവിന്റെ മകൻ പോളി(55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ശാന്തിഗിരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: കിടങ്ങൂർ മൂലൻ ചാക്കു മകൾ ഷൈനി. മകൾ; എയ്ഞ്ചൽ മരിയ പോൾ.
സജീവൻ
കയ്പമംഗലം: ശ്രീനാരായണപുരം അഞ്ചാംപരുത്തി അയിനിപ്പുള്ളി പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ എ.കെ. സജീവൻ(51) നിര്യാതനായി. അഞ്ചാപരുത്തിയിലെ എകെഎസ് കാറ്ററിംഗ് ഉടമയാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ശരത്ത്, ശാരിക.
മറിയം
കൊടകര: പേരാന്പ്ര കരിയാട്ടിൽ കൊട്ടേക്കാലി വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയം (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഡ്വ. ആൻഡ്രൂസ് (മുംബൈ), വർഗീസ് (കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി), എൽസി. മരുമക്കൾ: ലിസി, ഷിബി, ആന്റണി.
ജോസഫ്
പെരിങ്ങാട്: അറയ്ക്കൽ തോമ ജോസഫ് (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൗളി. മക്കൾ: തോംസണ്‍, സിസ്റ്റർ വിജിത അറക്കൽ എസ്ഡി. മരുമകൾ: മിനി.
തങ്കപ്പൻ
ചാലക്കുടി: കാനറി നഗറിൽ ചോരക്കാടൻ കുറുന്പൻ മകൻ തങ്കപ്പൻ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കാർത്തിക. മകൻ: അനന്ദു.
ഹരിദാസ്
വടക്കാഞ്ചേരി: ഓട്ടുപാറ കുമരനെല്ലൂർ വളപ്പിൽ വീട്ടിൽ ഹരിദാസ്(59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പലത. മക്കൾ: ഹരിത, ഹരീക്ഷ്മകല, ഹരിത്ത്. മരുമകൻ: ഗിഗേഷ്.
ഖദീജു
പട്ടേപ്പാടം: കാട്ടൂക്കാരൻ പരേതനായ അലിയുടെ ഭാര്യ ഖദീജു (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അബൂബക്കർ, റംല, സലീം, സുബൈദ, സാജിത. മരുമക്കൾ: നൂർജഹാൻ, അബ്ദുൾ ഗഫൂർ, റംല, അഷറഫ്, ഷാക്കിർ.
ഫാത്തിമ
പെരുന്പടപ്പ്: പാലക്കൽ കുണ്ടനി വീട്ടിൽ കുട്ടുണ്ണിയുടെ ഭാര്യ ഫാത്തിമ (കുഞ്ഞിമ്മു-68) നിര്യാതയായി. മക്കൾ: സുബൈർ, ഷബീബ്, ഹാജീസ്, നസിയ, ജമീല. മരുമക്കൾ: മൊയ്തുട്ടി, ഷമീറ, നസറത്ത്.
കാളിക്കുട്ടി
പുന്നയൂർക്കുളം: പാലപ്പെട്ടി പുതിയിരുത്തി റോഡിൽ മാവേലി സ്റ്റോറിനു സമീപം മാടത്തിൽ വീട്ടിൽ കാളിക്കുട്ടി(71) നിര്യാതയായി. മക്കൾ: രാജൻ, സുന്ദരൻ, സുബ്രൻ, അറമുഖൻ, സുരൻ.
കുഞ്ഞുണ്ണി
പുന്നയൂർക്കുളം: നരണിപ്പുഴ റോഡിൽ മുത്തങ്ങ വളപ്പിൽ കുഞ്ഞുണ്ണി(87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അറമുഖൻ, വിജയൻ, പ്രഭുലൻ, കൃഷ്ണൻകുട്ടി, ദമയന്തി, ഭാനുമതി, ദേവിക, കാവേരി, ശിവാനി. മരുമക്കൾ: പ്രഭാകരൻ, വിശ്വനാഥൻ, ജനാർദനൻ, ശിവദാസൻ, സുനിൽ, വത്സല, അംബിക, പത്മിനി, വിമല.
ഹനീഫ
ചാവക്കാട്: പൂക്കുളം കണ്ണീക്കുത്തി റോഡിനു സമീപം കറുപ്പംവീട്ടിൽ പരേതനായ ആലുണ്ണിയുടെ മകൻ പാലത്തിങ്കൽ ഹനീഫ(76) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30-ന് മണത്തല പള്ളി കബർസ്ഥാനിൽ. മക്കൾ: അസ്ക്കർ, വാഹിദ, ജാസ്മി. മരുമക്കൾ: ഷെമിത, അബ്ദുൽ നാസർ, റസാഖ്.
അയ്യപ്പൻ
ചീരക്കുഴി: കൊട്ടേക്കാട്ടിൽ അയ്യപ്പൻ (67) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയപ്രകാശൻ, ജയസുധ. മരുമക്കൾ: സുനിത, മധു.
കല്യാണി
നാട്ടിക ബീച്ച് : മഞ്ചറന്പത്ത് പരേതനായ അയ്യപ്പൻ ഭാര്യ കല്യാണി (94) നിര്യാതയായി. മക്കൾ: ശിവൻ മഞ്ചറന്പത്ത്, ലളിത, രാമചന്ദ്രൻ (മുംബൈ), ശ്രീനിവാസൻ (സ്ക്രീൻ വെയ്സ് നാട്ടിക), പ്രേമലത, പരേതയായ സുപ്രഭ, പരേതനായ പ്രശാന്തൻ. മരുമക്കൾ: ചന്ദ്രവല്ലി ( തീരമൈത്രി സംസ്ഥാന വൈസ് പ്രസിഡന്റ്), ഷൈലജ (മുംബൈ), പ്രേമ (അധ്യാപിക, മോഡൽ ഹൈസ്കൂൾ പുതിയങ്ങാടി), സുരേന്ദ്രൻ (ഷാർജ), പരേതനായ സുബ്രഹ്മണ്യൻ.
ശങ്കരൻകുട്ടി നായർ
നന്തിപുലം: മാഞ്ഞൂർ കരുമാലി ശങ്കരൻകുട്ടി നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മകൻ: സജീവ് കുമാർ. മരുമകൾ: പ്രിയ.
തൃശൂര്‍
11:47 PM Dec 05, 2019 | Deepika.com