കോട്ടയം: വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ ഡിസംബർ 10, 11 തീയതികളിൽ “ബൈബിൾ വ്യാഖ്യാനം ആധുനിക യുഗത്തിൽ’’എന്ന വിഷയത്തിൽ സിന്പോസിയം നടക്കും. 10-ന് രാവിലെ 10-ന് വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി ഓഡിറ്റോറിയത്തിൽ കോതമംഗലം മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ സിന്പോസിയം ഉദ്ഘാടനം ചെയ്യും.
പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേൽ, സെമിനാരി റെക്ടർ റവ. ഡോ. ജോയി അയിനിയാടൻ, സിന്പോസിയം സംഘാടകൻ ഡോ. സിറിയക് വലിയകുന്നുംപുറത്ത് എന്നിവർ പ്രസംഗിക്കും. ഡോ. തോമസ് കരിമുണ്ടയ്ക്കൽ എസ്ജെ, ഡോ. ലൂക്ക് തടത്തിൽ, പ്രഫ. അരിയേൽ ടെസിയോൻ, ബിഷപ് റാഫേൽ ആനാപറന്പിൽ, ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാത്രി 8.45-ന് ബൈബിൾ മാജിക് ഷോ.
11-ന് രാവിലെ 8.45-ന് ഡോ. മാത്യു ഓലിക്കൽ, ഡോ. മോത്തി വർക്കി, ഡോ. ആന്റണി തറേക്കടവിൽ, ഡോ. ജോഷി മയ്യാറ്റിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചർച്ചയ്ക്ക് കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിക്കൽ നേതൃത്വം കൊടുക്കും. ഉച്ചകഴിഞ്ഞ് 2.30-ന് സമാപന സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ അധ്യക്ഷനായിരിക്കും. ഡോ. തോമസ് വടക്കേൽ നന്ദി പറയും. വിവരങ്ങൾക്ക്: 8301875008.