ശബരിമല: സന്നിധാനത്തു പതിനെട്ടാം പടിക്കു മുകളിൽ മൊബൈൽ ഫോണ് ഉപയോഗിക്കുന്നതിനു നിരോധനം. തിരുനടയുടെയും പ്രതിഷ്ഠയുടെയും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതു കണക്കിലെടുത്താണു തീരുമാനം. തിരുമുറ്റത്തു ഫോണിനും കാമറയ്ക്കും നേരത്തെതന്നെ നിരോധനമുള്ളതാണ്. ഇതു പ്രാവർത്തികമാക്കാനാണു ദേവസ്വം ബോർഡ് നിർദേശം.