തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ കിടപ്പുരോഗികള്‍, അഞ്ചു വയസില്‍ താഴെയുള്ളവര്‍, ഭിന്നശേഷിക്കാര്‍ പ്രായാധിക്യത്തിന്റെ അവശതയുള്ളവര്‍ തുടങ്ങിയവര്‍ക്ക് മസ്റ്ററിംഗ് ആവശ്യമുണ്ടെങ്കില്‍ ഒമ്പതിനകം അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയെ അറിയിക്കണം.
ഗുണഭോക്താക്കളുടെ ബന്ധുക്കള്‍ നിശ്ചിത ഫോമിലുള്ള അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്.ഇങ്ങനെ വിവരം അറിയിച്ചവരുടെ വീട്ടില്‍ 11 നും 15 നും ഇടയ്ക്ക് അക്ഷയ ജീവനക്കാര്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തും.
ആധാര്‍ ബന്ധിപ്പിച്ച ഗുണഭോക്താക്കളുടെ വിരലടയാളം ബയോമെട്രിക് മെഷീനില്‍ പതിയുന്നില്ലെങ്കില്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിയോ മറ്റു ഗസറ്റഡ് ഓഫീസറോ നല്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്കി നടപടി പൂര്‍ത്തിയാക്കാമെന്ന് അക്ഷയ ഡയറക്ടര്‍ അറിയിച്ചു.
ഇനി പറയുന്ന സമയപ്പട്ടിക പ്രകാരം ജില്ലാ ക്യാമ്പുകളിലെത്തി ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചു.
തിങ്കള്‍, ബുധന്‍ വെള്ളി -തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍. ചൊവ്വ, വ്യാഴം, ശനി- കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.