അന്നമ്മ
കൂരാച്ചുണ്ട്
ആദ്യകാല കുടിയേറ്റ കർഷകൻ കാറ്റുള്ളമലയിലെ പരേതനായ കല്ലൂർ ജോസഫിന്റെ ഭാര്യ പാലാ
കദളിക്കാട്ടിൽപുത്തൻപുരയിൽ കുടുംബാംഗം അന്നമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: പരേതയായ മേരി, ഫ്രാൻസീസ്, (തയ്യാനിയിൽ), തങ്കമ്മ, പരേതനായ ജോസ്, പരേതയായ സിസ്റ്റർ എൽസി ജോസ് (എസ്എംഎംഐ കോൺവെന്റ് സേലം), സേവ്യർ, ഗ്രേസി, സണ്ണി (റിട്ട. പ്രധാനാധ്യാപകൻ സെന്റ് ജോർജ് എച്ച്എസ് കുളത്തുവയൽ), ജോഷി (ജില്ലാ സൈനിക ക്ഷേമ ഓഫീസർ കോഴിക്കോട്). മരുമക്കൾ: പരേതനായ ഇഗ്നേഷ്യസ് കുഴിവേലിൽ ( കൂരാച്ചുണ്ട് ), മേരി കുന്നുമ്മൽ (കൂരാച്ചുണ്ട് ), പരേതനായ ദേവസ്യ പുത്തൻപുരയിൽ (കാറ്റുള്ളമല), മേരി പിണക്കാട്ട് (കുടിയാൻമല), ലിസി കുഴിവേലിൽ (കല്ലാനോട്), ഏബ്രഹാം കാഞ്ഞിരക്കാട്ടുകുന്നേൽ ( കുടിയാൻമല ), ലാലി മേനാച്ചേരി (റിട്ട.അധ്യാപിക കാറ്റുള്ളമല), ജെസ് ലി വെള്ളാളാരംകുന്നേൽ (പ്രിൻസിപ്പൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാനോട്).
കിഷോർ കുമാർ
കൊയിലാണ്ടി
കൊയിലാണ്ടി എം.കെ. ഓട്ടോ ലിങ്ക്സ് ഉടമയും കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് ട്രഷററും ആയ പയറ്റുവളപ്പിൽ എം. കിഷോർ കുമാർ (52) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച. പരേതനായ ഗോപാലന്റേയും സൗമിനിയുടെയും മകനാണ്. ഭാര്യ: രൂപ. മക്കൾ: ആർഷ കിഷോർ (ജെഡിടി കോഴിക്കോട്), അനഘ കിഷോർ (അമൃത വിദ്യാലയം കൊയിലാണ്ടി). സഹോദരങ്ങൾ: സുധീർ കുമാർ (അക്ഷയ് ഓട്ടോ ലിങ്ക്സ്), എം.കെ. ഷാജിത. .
കുഞ്ഞിരാമൻ
കുറ്റ്യാടി
തൊട്ടിൽപാലത്തെ ചീളിയാട് പുതിയ മഠത്തിൽ കുഞ്ഞിരാമൻ (66) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച. ഭാര്യ: ചന്ദ്രി. മക്കൾ: ജിജേഷ്, വിപിനേഷ്. മരുമക്കൾ: ഷിജി മരുതോങ്കര, ഗോപിക പനമരം.
ജോര്‍ജ്
പേരാമ്പ്ര
പൂഴിത്തോട് ചീരമറ്റം ജോര്‍ജ് (54) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കള്‍ : ജീന, ജിഗല് . മരുമകന്: സന്തോഷ്. സഹോദരങ്ങള്‍ : ചാക്കോ, ബേബി, ജോസ്, ഗ്രേസി, മേരി, തങ്കമ്മ ചിന്നമ്മ.
ഖദീജാബി
കോഴിക്കോട്
കൊടുങ്ങല്ലൂർ എറിയാട് പടിയത്ത് പുത്തൻകാട്ടിൽ പരേതനായ റിട്ട. ജില്ലാ ജഡ്ജ് മുഹമ്മദ് അഷ്റഫ് ഹാജിയുടെ ഭാര്യയും പരേതനായ പടിയത്ത് മണപ്പാട് കൊച്ചുമൊയ്തീൻ ഹാജിയുടെ മകളുമായ പി.കെ. ഖദീജാബി (92) കോവൂരിലെ മകളുടെ വസതിയിൽ നിര്യാതയായി. പരേതനായ ഡോ. പി.കെ. അബ്ദുൾ ഗഫൂറിന്റെ സഹോദരിയാണ്. മക്കൾ: ഡോ. ഫാത്തിമ, ഹലീമ, ജാസ്മിൻ, പരേതരായ മൊഹിയുദ്ദീൻ, നെജുമ. മരുമക്കൾ: ഡോ. മുഹമ്മദ്, ഡോ. അബ്ദുല്ല ചെറിയക്കാട്ട് (സ്റ്റാർ കെയർ ഹോസ്പിറ്റൽ), ഖാലിദ്, പരേതരായ നസീമ, ഡോ. അബ്ദുൽ ഖാദർ.
വേലായുധൻ
ഫാറൂഖ് കോളജ്
ഇരുമൂളി പറമ്പിൽ വേലായുധൻ (82) നിര്യാതനായി. ഭാര്യ: ചിന്നമ്മു. മക്കൾ: അനിൽ ബാബു (തപാൽ വകുപ്പ് ), ജയേഷ് (എൻജിനിയർ), ജയന്തി, ജയകുമാരി, പരേതനായ ജയരാജൻ. മരുമക്കള്‍ : ബിന്ദു(അധ്യാപിക ഗവ. ഹൈസ്കൂൾ, ബേപ്പൂർ ), ഷീബ, അനു കൃഷ്ണ, രാധാകൃഷ്ണൻ, വേലായുധൻ.
നാരായണൻ മൂസത്
പെരുമണ്ണ
തളി ശിവക്ഷേത്രം മുൻ ജീവനക്കാരൻ, പെരുമണ്ണ കുഴിമന മുണ്ടോട്ട് ഇല്ലത്ത് നാരായണൻ മൂസത് (85) നിര്യാതനായി. ഭാര്യമാർ: ഉമാദേവി ( തണ്ണീർമുക്കം), പരേതരായ തങ്കമണി, രാജാമണി. മക്കൾ: വാസുദേവൻ, ശ്രീകല, ഭാസ്കരൻ, കാർത്തിക്. മരുമക്കൾ: ശ്യാംകുമാർ, ദീപ്തി.
സുലോചന
ഫാറൂഖ് കോളജ്
സ്വരാജ് റോഡിൽ പരേതനായ കിളിയൻ തിരുത്തി അച്യുതൻ നായരുടെ ഭാര്യ സുലോചന അമ്മ (80) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച. മക്കൾ: വിജയലക്ഷ്മി, സേതുമാധവൻ. മരുമക്കൾ: രാവുണ്ണി കുട്ടി, വിധു. സഹോദരങ്ങൾ: നാണിക്കുട്ടി, പത്മാവതി, ഗോപാലൻകുട്ടി, പരേതനായ ബാലകൃഷ്ണൻ.
അമ്മുക്കുട്ടി അമ്മ
നാദാപുരം
കോട്ടേമ്പ്രം കേളോത്ത് അമ്മുക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു കുറുപ്പ്. മക്കൾ:ദേവി, ശാന്ത, ഭാനു, രമണി, വത്സല, വിജയൻ. മരുമക്കൾ: ശ്രീധര കുറുപ്പ് (മാവൂർ),
ശങ്കരക്കുറുപ്പ് (മീഞ്ചന്ത), രാഘവൻ (പള്ളൂർ), ഭാസ്കരൻ (വാഴക്കാട്), വിശ്വനാഥൻ (വെള്ളിക്കുളങ്ങര), ഷജിത (ഓർക്കാട്ടേരി).
കോഴിക്കോട്
10:42 PM Dec 05, 2019 | Deepika.com