തിരുവനന്തപുരം: വീടുകളിലെ ആഘോഷത്തിനു സ്വകാര്യമായി നിർമിക്കുന്ന ആൽക്കഹോൾ ഇല്ലാത്ത വൈൻ നിർമാണം നിരോധിക്കാനോ നിരുത്സാഹപ്പെടുത്താനോ എക്സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. എക്സൈസ് വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പരിശോധിച്ചാൽ ഇതു വ്യക്തമാകുമെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വൈൻ നിർമാണവുമായി ബന്ധപ്പെട്ടു വീടുകളിൽ എക്സൈസ് പരിശോധന നടത്തുമെന്നു ചില പത്രങ്ങളിൽ വന്ന വാർത്തകൾക്കു യാഥാർഥ്യവുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
ആൽക്കഹോളിന്റെ സാന്നിധ്യമില്ലാത്ത വൈൻ ഉപയോഗം സംബന്ധിച്ച പരിശോധനകളൊന്നും ക്രിസ്മസ് സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ടു എക്സൈസ് പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ എസ്. അനന്തകൃഷ്ണൻ അറിയിച്ചു. ആൽക്കഹോൾ ഇല്ലാത്ത വൈൻ എന്ന വ്യാജേന ആൽക്കഹോൾ കലർന്ന വൈൻ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ ഇടയുള്ളതു നിരീക്ഷിക്കാൻ മാത്രമാണ് എക്സൈസ് വകുപ്പ് നിർദേശിച്ചിട്ടുള്ളത്-അദ്ദേഹം പറഞ്ഞു.