തിരുവനന്തപുരം: വിശപ്പടക്കാൻ കുട്ടികൾ മണ്ണു തിന്ന സംഭവത്തിൽ ബാലാവകാശ കമ്മീഷന്റെ നിലപാടിൽ പ്രതിഷേധിച്ച് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ മഹിളാ കോണ്ഗ്രസ് പ്രവർത്തകർ കമ്മീഷൻ ചെയർമാന്റെ ഓഫീസ് ഉപരോധിച്ചു.ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ് ഓഫീസിലുണ്ടായിരുന്നില്ല.
പട്ടിണിമൂലം അമ്മ കുഞ്ഞുമക്കളെ ശിശുക്ഷേമസമിതിയെ ഏൽപ്പിച്ച സംഭവത്തിൽ തെളിവെടുപ്പു നടത്തിയ സംസ്ഥാന ബാലാവകാശ കമ്മീഷൻ, കുട്ടികൾ മണ്ണ് തിന്നേണ്ട സാഹചര്യമില്ലെന്നു പ്രതികരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മഹിളാ കോണ്ഗ്രസ് ബാലാവകാശ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്.