![വഞ്ചിയൂർ കോടതിയിലെ പ്രശ്നം: ബാർ കൗണ്‍സിൽ ചെയർമാനും പ്രതിനിധികളും ഇന്നു ചീഫ് ജസ്റ്റീസിനെ കാണും](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13793061/full.jpg)
കൊച്ചി: വഞ്ചിയൂർ കോടതിയിലെ പ്രശ്നം പരിഹരിക്കാൻ ബാർ കൗണ്‍സിൽ ചെയർമാനും പ്രതിനിധികളും അഡ്വക്കറ്റ് ജനറലിനൊപ്പം ഇന്നു ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ കാണും. വഞ്ചിയൂരിൽ സന്ദർശനം നടത്തിയ ബാർ കൗണ്‍സിലിന്റെ സംഘം കണ്ടെത്തിയ വിവരങ്ങൾ ചീഫ് ജസ്റ്റീസിനെ ധരിപ്പിക്കും.
ഈ കൂടിക്കാഴ്ചയുടെ വിവരങ്ങളും വഞ്ചിയൂരിൽ സന്ദർശനം നടത്തിയ സംഘം നടത്തിയ ഇടപെടലുകളുടെ വിവരങ്ങളും ഇന്നലെ ബാർ കൗണ്‍സിൽ വിളിച്ചു ചേർത്ത വിവിധ അഭിഭാഷക സംഘടനകളുടെ യോഗത്തിൽ വിശദീകരിച്ചു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നുമുള്ള ബാർ കൗണ്‍സിലിന്റെ നിർദേശങ്ങൾ യോഗത്തിൽ അംഗീകരിച്ചെന്ന് ബാർ കൗണ്‍സിൽ ചെയർമാൻ ഷാനവാസ് ഖാൻ വ്യക്തമാക്കി.