![പോലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13792017/full.jpg)
കട്ടപ്പന: ഇടുക്കി വാഴവരയിൽ പോലീസ് ഉദ്യോഗസ്ഥനെ വീടിനുസമീപം വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പോലീസ് അക്കാദമിയിലെ എസ്ഐ അനിൽകുമാർ (44) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.വീടിനു സമീപമുള്ള സർക്കാർ ഭൂമിയിലാണ് ഇന്നലെ ഉച്ചയോടെ വിഷം ഉള്ളിൽചെന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പ്രിയ പോലീസ് അക്കാദമിയിൽ കോണ്‍സ്റ്റബിളാണ്. ഏക മകൻ അനന്ദ കൃഷ്ണൻ ഒന്‍പതാം ക്ലാസ് വിദ്യാർഥിയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പ്രിയ പോലീസ് അക്കാദമിയിൽ കോണ്‍സ്റ്റബിളാണ്. ഏക മകൻ അനന്ദ കൃഷ്ണൻ ഒന്‍പതാം ക്ലാസ് വിദ്യാർഥിയാണ്.