ശബരിമല: നീലിമല കയറ്റത്തിനിടെ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊങ്ങുംമൂട് ബാപ്പുജി നഗറിലെ എം. രാധാകൃഷ്ണന് നായരാ (73) ണ് നീലിമല താഴെ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ്സംഭവം. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഈ തീര്‍ഥാടന കാലത്ത് ഇതുവരെ പത്ത് തീര്‍ഥാടകരാണ് മരിച്ചത്.