![പര്‍വത സൈക്ലിംഗ്: എംടിബി കേരള 2019 മത്സരങ്ങള്‍ വയനാട്ടില്‍](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13792020/full.jpg)
തിരുവനന്തപുരം: സാഹസിക സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി എംടിബി കേരളയുടെ ആറാമത് മത്സരങ്ങള്‍ വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശനി ടീ എന്‍വയണ്‍സില്‍ നടക്കും. ഈ മാസം 21 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍. അഡ്വഞ്ചര്‍ സൈക്ലിംഗിലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിനൊന്നായ എംടിബി കേരളയില്‍ പ്രഫഷണലുകള്‍ക്കും അല്ലാത്തവര്‍ക്കുമായി (അമച്വര്‍) പ്രത്യേകം മത്സരങ്ങളുണ്ടാകും.