![ക്ഷേമ പദ്ധതികൾ താഴെത്തട്ടിൽ എത്തുന്നില്ല: ദേശീയ ബാലാവകാശ കമ്മീഷൻ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13792024/full.jpg)
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പദ്ധതികൾ താഴെത്തട്ടിൽ എത്തുന്നില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അംഗം റോസി തബാ. പട്ടിണിമൂലം അമ്മ നാലുകുട്ടികളെ ശിശുക്ഷേമസമിതിയിൽ ഏല്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അവർ. കുട്ടികളുടെ അമ്മയ്ക്കു കൃത്യമായ വിവരങ്ങൾ പറഞ്ഞ് നൽകാൻ ആരും ഇല്ലാത്ത അവസ്ഥയാണുള്ളത്. ഉയർന്ന വിദ്യാഭ്യാസ നിരക്കുള്ള കേരളത്തിൽ ഇത് സംഭവിക്കാൻ പാടില്ലാത്തതാണിതെ ന്നും അവർ പറഞ്ഞു.