![](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13791634/full.jpg)
പാലാ: ഫാ. സൈറസ് വേലംപറന്പിൽ രചിച്ച ‘ബൈബിൾ ക്വിസ് ഗോസ്പൽ’ എന്ന പുസ്തകം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനു കോപ്പി നൽകി പ്രകാശനം ചെയ്തു. നാലു സുവിശേഷങ്ങളിൽനിന്നുമായി ആറായിരത്തിൽപരം ചോദ്യങ്ങൾ ഈ പുസ്തകത്തിൽ അധ്യായ-വാക്യ ക്രമമനുസരിച്ചു നൽകിയിട്ടുണ്ട്. ഉത്തരങ്ങൾക്ക് റഫറൻസും ചേർത്തിട്ടുണ്ട്. ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ഗൈഡ് ആയി ഉപയോഗിക്കാം. ഇംഗ്ലീഷിലുള്ളപുസ്തകത്തിന്റെ പ്രസാധകർ ഭരണങ്ങാനം ജീവൻ ബുക്സാണ്.