![എൻജിനിയറിംഗ് പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13791637/full.jpg)
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ടൂഷൻ ഫീ ഒഴിവാക്കൽ സ്കീമിനു അർഹരായവരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2019-20 അധ്യയന വർഷത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റു വഴി സർക്കാർ/ സർക്കാർ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികളിൽ എഐസിടി ഫീസ് ഇളവിനു അർഹരായ വിദ്യാർഥികളുടെ അന്തിമ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്: 0471-2339101, 102, 103, 104.