![മദർ തെരേസ ലിമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13791640/full.jpg)
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ഏർപ്പെടുത്തിയിട്ടുള്ള മദർ തെരേസ ലിമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. അപേക്ഷകർ ഡയറക്ടർ, സെന്റ് തെരേസാസ് കോളജ്, എറണാകുളം - 682011 എന്ന വിലാസത്തിൽ 30-ന് മുന്പായി അപേക്ഷ നൽകണം. 94474 74688.