![കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിന് ഒമ്പതു കോടി രൂപ ഗ്രാന്റ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13791641/full.jpg)
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണ-ഗവേഷണ വിപുലീകരണത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര ഭൗമ-ശാസ്ത്ര മന്ത്രാലയം ഒമ്പതു കോടി രൂപയുടെ ഗവേഷണ ഗ്രാന്റ് അനുവദിച്ചു. റഡാര്‍ കേന്ദ്രത്തെ ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തി അന്തരീക്ഷ പഠനത്തിലും സാങ്കേതിക വിദ്യയിലും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് പ്രധാനമായും ഗ്രാന്റ് അനുവദിച്ചിട്ടുള്ളത്.