![ക്രിസ്തുവിന്റെ രാജത്വം ഹൃദയത്തിൽ സ്വന്തമാക്കണം: ഡോ. കളത്തിപ്പറന്പിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13791501/full.jpg)
കൊച്ചി: ക്രിസ്തുവിനെ രാജാവായി ഹൃദയത്തിൽ പൂജിക്കുന്നവർക്കേ, ക്രൈസ്തവസാക്ഷ്യം സമൂഹമധ്യത്തിൽ അർഥവത്തായി പങ്കുവയ്ക്കാനാവൂ എന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ. കെസിഎസ്എൽ രക്ഷാകർതൃദിനാചാരണത്തോടനുബന്ധിച്ചുസംസ്ഥാനതലത്തിൽ നടന്ന ക്രിസ്തുരാജന്റെ തിരുനാളാഘോഷവും പൊതുസമ്മേളനവും വല്ലാർപാടം ബസിലിക്ക ദേവാലയാങ്കണത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിഎസ്എൽ സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പറന്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ തലക്കെട്ടി, കെസിഎസ്എൽ. സംസ്ഥാന ഓർഗനൈസർ സിറിയക് നരിതൂക്കിൽ, ട്രഷറർ മനോജ് ചാക്കോ, അതിരൂപത ഡയറക്ടർ ഫാ. ആന്റണി ലിജോ, അസി. ഡയറക്ടർ ഫാ. ജോർജ് പുന്നശേരി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.സി. ചാക്കോ, കെസിഎസ്എൽ. സംസ്ഥാന ചെയർപേഴ്സണ് മരിയ ഷാജി, ജനറൽ സെക്രട്ടറി ഫിലിപ്പ് സിബിച്ചൻ, സെക്രട്ടറി ആർഷ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളുടെ റാലിയും നടന്നു.