+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദ്യ നൂ​റു രൂ​പ ക​റ​ൻ​സി​യു​ടെ അപൂർവശേ​ഖ​രവുമായി ഷൈ​ജു

കൊ​​​ച്ചി: 102 ാം വ​​​യ​​​സി​​​ലെ​​​ത്തി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ 100 രൂ​​​പ ക​​​റ​​​ൻ​​​സി​​​യു​​​ടെ അ​​പൂ​​ർ​​വ ശേ​​​ഖ​​​ര​​​വു​​​മാ​​​യി ഷൈ​​​ജു കു​​​ടി​​​യി​​​രി​​​പ്പി​​​ൽ. അ​​​ങ്ക​​​മാ​
ആ​ദ്യ നൂ​റു രൂ​പ ക​റ​ൻ​സി​യു​ടെ അപൂർവശേ​ഖ​രവുമായി ഷൈ​ജു
കൊ​​​ച്ചി: 102 -ാം വ​​​യ​​​സി​​​ലെ​​​ത്തി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ 100 രൂ​​​പ ക​​​റ​​​ൻ​​​സി​​​യു​​​ടെ അ​​പൂ​​ർ​​വ ശേ​​​ഖ​​​ര​​​വു​​​മാ​​​യി ഷൈ​​​ജു കു​​​ടി​​​യി​​​രി​​​പ്പി​​​ൽ. അ​​​ങ്ക​​​മാ​​​ലി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ സീ​​​നി​​​യ​​​ർ പി​​​ആ​​​ർ​​​ഒ ആ​​​ൻ​​​ഡ് മീ​​​ഡി​​​യ റി​​​ലേ​​​ഷ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ ഷൈ​​​ജു​​​വി​​​ന്‍റെ ശേ​​​ഖ​​​ര​​​ത്തി​​​ൽ വൈ​​​വി​​​ധ്യ​​​വും അ​​​പൂ​​​ർ​​​വ​​​വു​​​മാ​​​യ ക​​​റ​​​ൻ​​​സി​​​ക​​​ളു​​​ടെ ശേ​​​ഖ​​​ര​​​മു​​​ണ്ട്.​​

ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ 100 രൂ​​​പ നോ​​​ട്ട് ബ്രി​​​ട്ടീ​​​ഷ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത് 1917 ന​​​വം​​​ബ​​​ർ 27 നാ​​​ണ്. ജോ​​​ർ​​​ജ് ആ​​​റാ​​​മ​​​ന്‍റെ ചി​​​ത്ര​​​ത്തോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് നോ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. 1935ൽ ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ രൂ​​​പം കൊ​​​ള്ളു​​​ന്ന​​​തു​​​വ​​​രെ ഈ ​​​നോ​​​ട്ട് തു​​​ട​​​ർ​​​ന്നു. 1950 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ 100 രൂ​​​പ നോ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള 100 രൂ​​​പ നോ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത് 2018 ജൂ​​​ലൈ യിലാണ്. 1960ക​​​ളി​​​ൽ ഹി​​​രാ​​​ക്കു​​​ഡ് ഡാ​​​മി​​​ന്‍റെ​​​യും ഹൈ​​​ഡ്രോ ഇ​​​ല​​​ക്‌ട്രി​​​ക് പ​​​വ​​​ർ സ്റ്റേ​​​ഷ​​​ന്‍റെ​​​യും ചി​​​ത്രം നോ​​​ട്ടി​​​ന്‍റെ മ​​​റു​​​വ​​​ശ​​​ത്ത് സ്ഥാ​​​നം പി​​​ടി​​​ച്ചി​​​രു​​​ന്നു. അ​​​തു​​​വ​​​രെ ഈ​​​റ്റ​​​ക്കാ​​​ടു​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള ആ​​​ന​​​യു​​​ടെ ചി​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

1987 ​​​ലാ​​​ണ് ഗാ​​​ന്ധി ചി​​​ത്ര​​​ത്തോ​​​ടു​​​കൂ​​​ടി ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ൾ ഇ​​​റ​​​ങ്ങി ത്തു​​​ട​​​ങ്ങി​​​യ​​​ത്. ആ​​​ദ്യം എ​​​ട്ട് ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് നോ​​​ട്ടി​​​ൽ ക​​​റ​​​ൻ​​​സി​​​യു​​​ടെ മൂ​​​ല്യം കാ​​​ണി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ മ​​​ല​​​യാ​​​ളം ഇ​​​ല്ലാ​​​യി​​​രു​​​ന്നു. 2012 മു​​​ത​​​ൽ നോ​​​ട്ടി​​​ൽ രൂ​​​പ​​​യു​​​ടെ ചി​​​ഹ്നം ചേ​​​ർ​​​ത്തു തു​​​ട​​​ങ്ങി.

1917 മു​​​ത​​​ൽ 2018 വ​​​രെ​​​യു​​​ള്ള വി​​​വി​​​ധ കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഇ​​​റ​​​ങ്ങി​​​യ 100 രൂ​​​പ​​​യു​​​ടെ 70 ഓ​​​ളം വ്യ​​​ത്യ​​​സ്ത ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ൾ ഷൈ​​​ജു​​വി​​ന്‍റെ ക​​​റ​​​ൻ​​​സി ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ണ്ട്.