+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ടെ​ക് സ്‌​കൂ​ൾ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​ര​ണ​​ത്തി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​​​യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ളാ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി
ഹൈ​ടെ​ക് സ്‌​കൂ​ൾ പ​ദ്ധ​തി​ക​ൾ  പൂ​ർ​ത്തീ​ക​ര​ണ​​ത്തി​ലേ​ക്ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​​​യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ളാ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന ഹൈ​​​ടെ​​​ക് സ്‌​​​കൂ​​​ൾ ഹൈ​​​ടെ​​​ക് ലാ​​​ബ് പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക്.

2018 ജ​​​നു​​​വ​​​രി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ഹൈ​​​ടെ​​​ക് സ്‌​​​കൂ​​​ൾ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 4752 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ 45000 ക്ലാ​​​സ് മു​​​റി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഹൈ​​​ടെ​​​ക്കാ​​​യി. 2019 ജൂ​​​ലൈ​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ഒ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളു​​​ള്ള 9941 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ഹൈ​​​ടെ​​​ക് ലാ​​​ബു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യും പൂ​​​ർ​​​ണ​​​മാ​​​യി.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​ന്നു മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടു​​​വ​​​രെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ എ​​​യി​​​ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ഇ​​​തു​​​വ​​​രെ വി​​​ന്യ​​​സി​​​ച്ച​​​ത് 116259 ലാ​​​പ്‌​​​ടോ​​​പ്പു​​​ക​​​ളും, 97655 യു​​​എ​​​സ്ബി സ്പീ​​​ക്ക​​​റു​​​ക​​​ളും, 67194 പ്രൊ​​​ജ​​​ക്ട​​​റു​​​ക​​​ളും, 41811 മൗ​​​ണ്ടിം​​​ഗ് കി​​​റ്റു​​​ക​​​ളും, 23098 സ്‌​​​ക്രീ​​​നു​​​ക​​​ളു​​​മാ​​​ണ്. ഇ​​​തി​​​ന് പു​​​റ​​​മെ 4545 എ​​​ൽ​​​ഇ​​​ഡി ടെ​​​ലി​​​വി​​​ഷ​​​ൻ(43’), 4611 മ​​​ൾ​​​ട്ടി​​​ഫം​​​ഗ്ഷ​​​ൻ പ്രി​​​ന്റ​​​റു​​​ക​​​ൾ, 4578 ഡി​​​എ​​​സ്എ​​​ൽ​​​ആ​​​ർ കാ​​മ​​​റ, 4720എ​​​ച്ച്.​​​ഡി വെ​​​ബ്ക്യാം എ​​​ന്നി​​​വ​​​യും സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ച്ചു ക​​​ഴി​​​ഞ്ഞു. കി​​​ഫ്ബി​​​യി​​​ൽ നി​​​ന്നും 562 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഹൈ​​​ടെ​​​ക് സ്‌​​​കൂ​​​ൾ-​​​ഹൈ​​​ടെ​​​ക് ലാ​​​ബ് പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ന്യ​​​സി​​​ച്ച ജി​​​ല്ല മ​​​ല​​​പ്പു​​​റ​​​മാ​​​ണ് (17959 ലാ​​​പ്‌​​​ടോ​​​പ്പു​​​ക​​​ളും 9571 പ്രൊ​​​ജ​​​ക്ട​​​റു​​​ക​​​ളും). കോ​​​ഴി​​​ക്കോ​​​ടാ​​​ണ് (12114 ലാ​​​പ്‌​​​ടോ​​​പ്പു​​​ക​​​ളും 6940 പ്രൊ​​​ജ​​​ക്ട​​​റു​​​ക​​​ളും) തൊ​​​ട്ട​​​ടു​​​ത്ത്. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ സ​​​ർ​​​ക്കാ​​​ർ സ്‌​​​കൂ​​​ൾ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ജി​​​ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ് ഫ​​​റൂ​​​ഖും (98 ലാ​​​പ്‌​​​ടോ​​​പ്പ്, 62 പ്രൊ​​​ജ​​​ക്ട​​​ർ) എ​​​യി​​​ഡ​​​ഡ് സ്‌​​​കൂ​​​ൾ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പി.​​​കെ.​​​എം.​​​എം.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​സ് എ​​​ട​​​രി​​​ക്കോ​​​ടും (143 ലാ​​​പ്‌​​​ടോ​​​പ്പ്, 123 പ്രൊ​​​ജ​​​ക്ട​​​ർ) ആ​​​ണ്.

ഹൈ​​​ടെ​​​ക് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മു​​​ഴു​​​വ​​​ൻ അ​​​ദ്ധ്യാ​​​പ​​​ക​​​ർ​​​ക്കും പ്ര​​​ത്യേ​​​ക ഐ​​​ടി പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ ക്ലാ​​​സ്മു​​​റി​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​ന​​​മു​​​പ​​​യോ​​​ഗി​​​ച്ച് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​നി​​​മ​​​യം ന​​​ട​​​ത്താ​​​നാ​​​യി ‘സ​​​മ​​​ഗ്ര’പോ​​​ർ​​​ട്ട​​​ൽ സ​​​ജ്ജ​​​മാ​​​ക്കി. ഇ​​​ന്ത്യ​​​യി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഐ​​​ടി കൂ​​​ട്ടാ​​​യ്മ​​​യാ​​​യ 2060 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ച ‘ലി​​​റ്റി​​​ൽ കൈ​​​റ്റ്‌​​​സ്’യൂ​​​ണി​​​റ്റു​​​ക​​​ൾ വ​​​ഴി​​​യും ഹൈ​​​ടെ​​​ക് സ്‌​​​കൂ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. എ​​​ല്ലാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും അ​​​ഞ്ച് വ​​​ർ​​​ഷ വാ​​​റ​​​ണ്ടി​​​യും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യും പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് പ്ര​​​ത്യേ​​​ക കോ​​​ൾ സെ​​​ന്‍റ​​​റും വെ​​​ബ് പോ​​​ർ​​​ട്ട​​​ലും കൈ​​​റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ജ​​​നു​​​വ​​​രി​​​യി​​​ൽ പ്ര​​​ത്യേ​​​ക ഐ​​​ടി ഓ​​​ഡി​​​റ്റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും സം​​​സ്ഥാ​​​ന​​​ത​​​ല ഹൈ​​​ടെ​​​ക് പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നും ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കൈ​​​റ്റ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ കെ. ​​​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.

സ്‌​​​കൂ​​​ൾ, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​നം, നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഹൈ​​​ടെ​​​ക് പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഒ​​​രു ഡി​​​വി​​​ഷ​​​നി​​​ൽ ഏ​​​ഴ് കു​​​ട്ടി​​​ക​​​ളി​​​ൽ താ​​​ഴെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന 1359 സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്കും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് അ​​​റി​​​യി​​​ച്ചു.

സ്‌​​​കൂ​​​ൾ, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​നം, അ​​​സം​​​ബ്ലി​​​പാ​​​ർ​​​ല​​​മെ​​​ന്റ്, മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ, ജി​​​ല്ല എ​​​ന്നി​​​ങ്ങ​​​നെ ഹൈ​​​ടെ​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ മു​​​ഴു​​​വ​​​ൻ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ‘സ​​​മേ​​​തം’പോ​​​ർ​​​ട്ട​​​ലി​​​ൽ (www.sa metha m.kite.kerala.gov.in ) ഹൈ​​​ടെ​​​ക് സ്‌​​​കൂ​​​ൾ ലി​​​ങ്ക് വ​​​ഴി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.