![കേരളത്തിലെ ചെമ്മീന്‍കൃഷി പഠിക്കാന്‍ കുഫോസില്‍ വിദേശ സംഘം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773568/full.jpg)
കൊച്ചി: യൂറോപ്പിലെ ഭക്ഷ്യവ്യവസായ മേഖലയിൽ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുമാർക്കും ശാസ്ത്രജ്ഞര്‍ക്കും കേരളത്തിലെ ചെമ്മീന്‍ കൃഷിരംഗം പരിചയപ്പെടുത്തുന്ന ഓറിയന്റേഷന്‍ പ്രോഗ്രമിനു കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) തുടക്കമായി. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
നോർവേ ആസ്ഥാനമായുള്ള ആകെര് ബയോ മറൈന്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് നടത്തുന്ന ത്രിദിന പരിപാടിയില്‍ നോര്‍വേ സ്വിറ്റ്സര്‍ലൻഡ്, യുഎസ്, തായ്ലൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ ചെമ്മീന്‍ കൃഷിയുടെ ഗുണമേന്മകള് വിദേശ കമ്പനികള്‍ക്ക് പരിചയപ്പെടുത്തുകയും അതിലൂടെ സംസ്ഥാനത്തു നിന്നുള്ള ചെമ്മീന്‍ വിദേശത്ത് ഉയര്‍ന്ന വിലയും വിപണിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓറിയന്റേഷന്‍ പരിപാടി.