![നെടുന്പാശേരിയിൽ 34 ലക്ഷത്തിന്റെ സ്വർണവുമായി വിമാനയാത്രികൻ പിടിയിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773570/full.jpg)
നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശിയായ യാത്രക്കാരൻ പിടിയിലായി. മസ്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ നെടുന്പാശേരിയിലെത്തിയ മലപ്പുറം ചെമ്പൻകാട് ആലക്കോട് മനാഫ് മേലകത്ത് (32) ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗവും കസ്റ്റംസ് എയർ ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. 900 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണം ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തു.