![സ്കൂട്ടർ ടിപ്പറിലിടിച്ച് യുവതി മരിച്ചു; ഒരാൾക്കു പരിക്ക്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773571/full.jpg)
മങ്കൊന്പ്: എസി റോഡിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന മാതൃസഹോദരനു പരിക്കേറ്റു. ചന്പക്കുളം വൈശ്യംഭാഗം അഞ്ചിൽ തോമസ് ചാക്കോയുടെ ഭാര്യ മറിയമ്മ വർഗീസാ (ഷെൽജമോൾ-37) ണ് മരിച്ചത്.
മാതൃസഹോദരൻ തെക്കേക്കര കാവനാട് വർഗീസി (അന്തപ്പൻ-65) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 ഓടെ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മങ്കൊന്പ് ബ്ലോക്കു ജംഗ്ഷനിലായിരുന്നു അപകടം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. മരിച്ച ഷെൽജ അന്തപ്പനുമൊപ്പം സ്കൂട്ടറിൽ ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്നു. ബ്ലോക്കു ജംഗ്ഷനിലെത്തിയപ്പോൾ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന ടിപ്പർ ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷെൽജയെ സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഓട്ടോറിക്ഷയിൽ പൊങ്ങവരെയും അവിടെനിന്നും ഹൈവേ പോലീസ് വാഹനത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പിൻസീറ്റിൽ നിന്നും റോഡിൽ തെറിച്ചുവീണു പരിക്കേറ്റ അന്തപ്പനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെൽജയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ചന്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ. മക്കൾ : അലീഷ (മൂന്നാംക്ലാസ് വിദ്യാർഥിനി), ഐശ്വര്യ (എൽകെജി വിദ്യാർഥിനി).