![യുവാവ് പുഴയിൽ മുങ്ങിമരിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773573/full.jpg)
കട്ടപ്പന: സുഹൃത്തുക്കളുമൊത്തു പുലർച്ചെ കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു. കോണ്‍ഗ്രസ് ഒബിസി ഡിപ്പാർട്ട്മെന്റ് കട്ടപ്പന ബ്ലോക്ക് ചെയർമാൻ പേഴുംകവല എണ്ണശേരിൽ രാമകൃഷ്ണന്റെയും കല്ലുകുന്ന് വാർഡ് മുൻ പഞ്ചായത്തംഗം ജോളി രാമകൃഷ്ണന്റെയും മകൻ അരുണ്‍ രാമകൃഷ്ണൻ (26) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ തൃശൂർ കൊടകര കുറുമാലി പുഴയിൽ ചെങ്ങാന്തുരുത്തി കടവിലാണ് അപകടമുണ്ടായത്.
കാക്കനാട് ഇൻഫോപാർക്കിൽ ടാറ്റ കണ്‍സൾട്ടൻസി സർവീസിലെ ജീവനക്കാരനായിരുന്നു അരുണ്‍. കൊടകര പൂനിലാർക്കാവ് ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിൽ പങ്കെടുക്കാൻ അവിടെയുള്ള സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു. വെളുപ്പിനെതന്നെ മടങ്ങാനായി മറ്റു മൂന്നുപേരോടുമൊത്ത് കുളിക്കാനിറങ്ങവേ അരുണ്‍ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ നിലവിളിച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
കൊടകര പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പിൽ. സഹോദരി: ആതിര.