കൊച്ചി: വീൽചെയർ യൂസേഴ്സ് അസോസിയേഷൻ(ഡബ്ല്യുയുഎ) സംസ്ഥാന സംഗമം ഏഴിന് ആലുവയിൽ നടക്കും. വൈഎംസിഎ ഹാളിൽ രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടി ചലച്ചിത്രനടി കവിയൂർ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. ഡബ്ല്യുയുഎ പ്രസിഡന്റ് അജിത്കുമാർ അധ്യക്ഷത വഹിക്കും. ഗോകുലം ഗ്രൂപ്പ് ഓഫ് കന്പനീസ് ഡയറക്ടർ ഗോകുലം ഗോപാലൻ മുഖ്യാതിഥിയായിരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ’ഭിന്നശേഷിക്കാരും സാമൂഹിക സുരക്ഷയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള ചർച്ചയിൽ സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ സംസാരിക്കും.
ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേഷ് തുടങ്ങിയവർ പങ്കെടുക്കും. സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്ന അനർഹരെ ഒഴിവാക്കാൻ സർക്കാർ പുറത്തിറക്കിയ പുതിയ പെൻഷൻ മാനദണ്ഡങ്ങളിൽ നിന്നു ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്നും പെൻഷൻ തുക 1200ൽ നിന്ന് 3000 ആയി ഉയർത്തണമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അജിത്കുമാർ, ജയകൃഷ്ണൻ, ജ്യോതിഷ്, കെ.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു.