കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ സമ്മേളനം നാളെ മുതൽ ആറു വരെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം നാളെ രാവിലെ 9.30ന് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.
മിഷനറി മാനസാന്തരം, മിഷണറി രൂപീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി റവ. ഡോ. ജോഷി മയ്യാറ്റിൽ, റവ. ഡോ. മേരി പ്രസാദ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളിൽനിന്നു പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളും യുവജന, സന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
കേരളസഭയിലെ മതബോധനപ്രവർത്തനങ്ങൾക്കു തനതായ സംഭാവനകൾ നൽകിയ ഫാ. മാത്യു നടക്കലിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ മതബോധന അവാർഡ് കോഴിക്കോട് രൂപതയിലെ എം.എം. ഏബ്രഹാം, ഇടുക്കി രൂപതയിലെ ജോയ്സ് മാത്യു, തിരുവനന്തപുരം (മലങ്കര) അതിരൂപതയിലെ ഡോ. തോമസ്കുട്ടി പനച്ചിക്കൽ എന്നിവർക്കു നല്‍കും.
കെസിബിസി സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.